Advertisement

ആലുവ-കീഴ്മാട് ക്ലസ്റ്ററുകളിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

July 22, 2020
Google News 3 minutes Read
Ernakulam Collector facebook post

ആലുവ കീഴ്മാട് ക്ലസ്റ്ററുകളിലെ കർശന നിയന്ത്രണങ്ങൾ എന്തൊക്കെയെന്ന് വിശദീകരിച്ച് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം നിയന്ത്രണങ്ങൾ എന്തൊക്കെയെന്ന് വിശദീകരിക്കുന്നത്. ഇന്ന് അർദ്ധരാത്രി മുതൽ പ്രദേശത്ത് കർശന ലോക്ക്‌ഡൗൺ ആണ്. ഇവിടങ്ങളിലെ പരീക്ഷകൾ റദ്ദാക്കി. മറ്റ് വിവിധ മേഖലകളിലും നിയന്ത്രണങ്ങൾ ഉണ്ട്.

Read Also : കൊവിഡ് വ്യാപനം: ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു

എറണാകുളം കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:

ആലുവ – കീഴ്മാട് ക്ലസ്റ്ററുകളിൽ കർശന നിയന്ത്രണം

കോവിഡ് വ്യാപനം രൂക്ഷമായ ആലുവ, കീഴ്മാട് ക്ലസ്റ്ററുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

ആലുവ മുൻസിപ്പാലിറ്റി, കീഴ്മാട്, കടുങ്ങല്ലൂർ ചൂർണിക്കര, എടത്തല, ആലങ്ങാട്, കരുമാലൂർ, ചെങ്ങമനാട് പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ.

• ആലുവ മുനിസിപ്പാലിറ്റി, കീഴ്മാട്, കടുങ്ങല്ലൂർ ചൂർണിക്കര, എടത്തല, ആലങ്ങാട്, കരുമാലൂർ, ചെങ്ങമനാട് പഞ്ചായത്തുകളിൽ ജൂലൈ 23 അർധരാത്രി മുതൽ കർശന ലോക്ക് ഡൗൺ

• കൺടൈൻമെൻറ് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്താൻ തീരുമാനിച്ച എല്ലാ പരീക്ഷകളും താല്കാലികമായി റദ്ദാക്കുന്നു

• അവശ്യ സർവിസുകൾ മാത്രമേ പ്രദേശത്ത് അനുവദിക്കൂ. മെഡിക്കൽ ആവശ്യങ്ങൾ, അവശ്യ വസ്തുക്കളുടെ സംഭരണം എന്നീ കാര്യങ്ങൾക്കു മാത്രം കൺടൈൻമെൻറ് സോണിന് പുറത്തേക്ക് പോകാം

• പ്രതിരോധം, സെൻട്രൽ ആംഡ് പോലീസ്, ഊർജ ഉത്പാദനം, പ്രസരണം, വിതരണം, സി. എൻ. ജി, എൽ. പി ജി, പി. എൻ ജി, ദുരന്ത നിവാരണം, ബാങ്ക്, എൻ. ഐ. സി, പോസ്റ്റ്‌ ഓഫീസ്, ഏർലി വാണിംഗ് ഏജൻസികൾ ഒഴികെയുള്ള സർക്കാർ, സ്വയം ഭരണ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കില്ല

• പോലീസ്, ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ഫയർ ആൻഡ് റെസ്ക്യൂ, ജില്ല ഭരണകൂടം, റെവന്യൂ ഓഫീസ്, വില്ലേജ്, താലൂക്ക് ഓഫീസുകൾ, ട്രഷറി, വൈദ്യുതി, വാട്ടർ അതോറിറ്റി, ശുചീകരണം എന്നീ വകുപ്പുകൾ മിനിമം ജീവനക്കാരുമായി പ്രവർത്തിക്കാം

• ബാങ്കുകൾ പരമാവധി 50% ജീവനക്കാരുമായി 10-2 പ്രവർത്തിക്കാം. പൊതുജനങ്ങളെ അനുവദിക്കില്ല. എ. ടി.എം ഉണ്ടായിരിക്കും

• സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങൾ മിനിമം ജീവനക്കാരുമായി പ്രവർത്തിക്കാം

• പോസ്റ്റ്‌ ഓഫീസുകൾ മിനിമം ജീവനക്കാരുമായി പ്രവർത്തിക്കാം. പൊതുജനങ്ങളെ അനുവദിക്കില്ല

• കുക്കിംഗ്‌ ഗ്യാസ് ഏജൻസികൾ മിനിമം ജീവനക്കാരുമായി പ്രവർത്തിക്കാം. സിലിണ്ടറുകളുടെ വിതരണം കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം

• ഹോസ്പിറ്റൽ, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ എന്നിവക്ക് പ്രവർത്തിക്കാം. ആരോഗ്യ പ്രവർത്തകർക്കും ആശുപത്രി ജീവനക്കാർക്കും ജോലി ആവശ്യത്തിനായി യാത്ര ചെയ്യാൻ തടസമുണ്ടായിരിക്കില്ല. മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കുന്നതിനും തടസമില്ല

• മെഡിക്കൽ ആവശ്യങ്ങൾ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല. ദേശിയ പാതയിലൂടെ സഞ്ചാരം അനുവദിക്കും. കൺടൈൻമെൻറ് സോണിൽ വാഹനം നിർത്താനോ പുറത്തിറങ്ങാനോ പാടില്ല.

• അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളും ബേക്കറികളും 10-2 പ്രവർത്തിക്കും. രാവിലെ 7-9 വരെ മൊത്തവിതരണവും 10-2 വരെ ചില്ലറ വില്പനയും അനുവദിക്കും. പാൽ വില്പന 7-9 അനുവദിക്കും

• കൺസ്ട്രക്ഷൻ സ്ഥലങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുമായി നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കും. തൊഴിലാളികളെ മറ്റു സ്ഥലങ്ങളിൽ നിന്ന് എത്തിച്ചു കൊണ്ടുള്ള നിർമാണം അനുവദിക്കില്ല

• റെയിൽവേ സ്റ്റേഷനുകൾ മിനിമം ജീവനക്കാരുമായി പ്രവർത്തിക്കും. ട്രെയിൻ, വിമാന മാർഗമെത്തുന്ന യാത്രക്കാർക്ക് നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാം.

• കോവിഡ് പ്രതിരോധ പ്രവർത്തന ചുമതല ഉള്ളവർക്ക് സഞ്ചരിക്കാം.

ആലുവ – കീഴ്മാട് ക്ലസ്റ്ററുകളിൽ കർശന നിയന്ത്രണംകോവിഡ് വ്യാപനം രൂക്ഷമായ ആലുവ, കീഴ്മാട് ക്ലസ്റ്ററുകളിൽ കർശന നിയന്ത്രണങ്ങൾ…

Posted by Collector, Ernakulam on Wednesday, July 22, 2020

Story Highlights Ernakulam Collector facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here