Advertisement

‘ഇത്തരക്കാരെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിടണം’; പ്രളയഫണ്ട് തട്ടിപ്പ് കേസ് പ്രതി വിഷ്ണു പ്രസാദിന് ജാമ്യമില്ല

July 22, 2020
Google News 2 minutes Read

കൊച്ചി പ്രളയഫണ്ട് തട്ടിപ്പ് കേസിൽ പ്രതി വിഷ്ണു പ്രസാദിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് വ്യക്തമാക്കിയ കോടതി ഇത്തരക്കാരെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിടണമെന്ന് വ്യക്തമാക്കി.ദുരിതാശ്വാസ നിധിയിൽ സ്‌കൂൾ കുട്ടികളുടെ വരെ സംഭാവനയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഒരു ന്യായീകരണവും ഇക്കാര്യത്തിൽ ഇല്ലെന്നും നിരീക്ഷിച്ചു.

പ്രളയ തട്ടിപ്പ് കേസിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിലാണ് ഇയാൾക്ക് ജാമ്യം നിഷേധിച്ചത്. അനർഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പോയ പ്രളയ ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്തതിൽ തിരിമറി കാണിച്ചുവെന്നാണ് കേസ്. പ്രളയ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ വിഷ്ണു പ്രസാദിന് ജാമ്യം ലഭിച്ചിരുന്നു. പൊലീസ് കുറ്റപത്രം നൽകാതിരുന്നതിനെ തുടർന്നായിരുന്നു നേരത്തേ ജാമ്യം ലഭിച്ചത്. ഇതിന് പിന്നാലെ തന്നെ രണ്ടാമത്തെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.

Read Also : കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്

സർക്കാർ നിർദേശപ്രകാരം പ്രളയ ദുരിതാശ്വാസ സഹായം തിരിച്ചടച്ച 291 പേരിൽ 266 പേരുടെ പണം കൈകാര്യം ചെയ്തത് കളക്ട്രേറ്റിൽ ഉദ്യോഗസ്ഥനായിരുന്ന വിഷ്ണു പ്രസാദാണ്. ഇയാൾ ഒപ്പിട്ട് വാങ്ങിയ ഒരു കോടി പതിമൂന്ന് ലക്ഷം രൂപയിൽ 48.3 ലക്ഷം മാത്രമാണ് ട്രഷറിയിൽ അടച്ചത്. ബാക്കി പണം വിഷ്ണു തട്ടിയെടുത്തെന്നാണ് കേസ്.

Story Highlights Flood fund fraud case, Vishnu prasad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here