കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്

govt medical college kannur

പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അന്‍പതോളം പേരെ നിരീക്ഷണത്തിലാക്കി. മെഡിക്കല്‍ കോളജില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.

പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ഒരു ഹൗസ് സര്‍ജന്‍, ഒരു മെഡിക്കല്‍ ഓഫീസര്‍, രണ്ട് പിജി വിദ്യാര്‍ത്ഥികള്‍, രണ്ട് സ്റ്റാഫ് നഴ്‌സ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രണ്ട് ഡോക്ടര്‍മാരടക്കം നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു.

കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ ആരോഗ്യ പ്രവര്‍ത്തകരില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റിലാണ് 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 50 ആരോഗ്യ പ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. മെഡിക്കല്‍ കോളജിനോട് ചേര്‍ന്നുള്ള രണ്ട് നിരീക്ഷണ കേന്ദ്രങ്ങളിലേക്കാണ് ഇവരെ മാറ്റിയത്.

ഗുരുതരാവസ്ഥയിലല്ലാത്ത രോഗികളെയുംഅടിയന്തര ശസ്ത്രക്രിയ വേണ്ടാത്തവരെയും ആശുപത്രിയില്‍ നിന്ന് മാറ്റും. മെഡിക്കല്‍ കോളജിലെത്തുന്ന സന്ദര്‍ശകര്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. മെഡിക്കല്‍ കോളജിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരിലും രോഗികളിലും കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഒരു എക്‌സറെ ടെക്‌നീഷ്യനും കൊവിഡ് സ്ഥിരീകരിച്ചു.

Story Highlights Kannur Govt medical college, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top