ജീവനെടുക്കുന്ന പ്രളയം തന്നെ ജീവന് രക്ഷയേകുമ്പോൾ…കാസിരംഗയിലെ പ്രളയത്തെ കുറിച്ച് വനഡയറക്ടർ

Kaziranga National Park Cannot Survive Without Annual Floods

1,055 ചതുരശ്ര അടി പരന്നുകിടക്കുന്ന കാസിരംഗ ദേശിയോധ്യാനത്തിലെ പ്രളയത്തെ വകവയ്ക്കാതെ വനപാലകർ തലങ്ങും വിലങ്ങും ബോട്ടിൽ പായുകയാണ്….മൃഗങ്ങളെ രക്ഷിക്കാനും, ഈ പ്രതിസന്ധിഘട്ടം മുതലെടുക്കുന്ന വേട്ടക്കാരെ തുരത്താനും….ലോകത്ത് ഏറ്റവും കൂടുതൽ ഒറ്റ കൊമ്പൻ റൈനോസറുകളുള്ളത് കാസിരംഗയിലാണ്. ഒപ്പം കടുവകളും ആനകളുമുണ്ട് ഇവിടെ…

Kaziranga National Park Cannot Survive Without Annual Floods

കഴിഞ്ഞ 27 വർഷമായി അൻപത്തിയൊന്നുകാരനായ ബിപിൻ ബറുവയാണ് കാസിരംഗ ദേശിയോധ്യാനം സംരക്ഷിക്കുന്നത്. ഈ മൂന്ന് പതിറ്റാണ്ടുകൾക്കകം നൂറുകണക്കിന് മൃഗങ്ങളെയാണ് ബിപിൻ പ്രളയക്കയത്തിൽ നിന്ന് രക്ഷിച്ചിരിക്കുന്നത്.

നൂറൂകണക്കിന് മൃഗങ്ങളാണ് കാസിരംഗയിലെ പ്രളയകാലത്ത് ചത്തൊടുങ്ങുന്നത്. മൃഗങ്ങളുടെ ജീവൻ കവരുന്ന ഇതേ പ്രളയമാണ് അവയുടെ ജീവൻ തുണയ്ക്കുന്നതും. പ്രകൃതിയുടെ ഈ വിരോധാഭാസത്തെ കുറിച്ച് വിശദീകരിച്ചത് പാർക്ക് ഡയറക്ടറായ പി ശിവകുമാർ തന്നെയാണ്.

Kaziranga National Park Cannot Survive Without Annual Floods

‘കാസിരംഗ റിവറൈൻ എക്കോസിസ്റ്റമാണ്. ഓരോ പ്രളയവും വനത്തിലെ പുൽമേടുകൾ ശുദ്ധീകരിക്കുകയും കുടുതൽ ധാതുക്കൾ ഇവിടേക്ക് എത്തിക്കുകയും ചെയ്യുന്നു’. പ്രളയമില്ലാത്തപ്പോൾ മൃഗങ്ങളിൽ ചില രോഗങ്ങൾ കാണാറുള്ളതായി ബിപിൻ ബറുവയും പറയുന്നു.

Read Also : അസാമിലെ വെള്ളപ്പൊക്കം: കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ ചത്തത് 108 മൃഗങ്ങള്‍

2018 ൽ ഒഴികെയുള്ള എല്ലാ വർഷങ്ങളിലും കാസിരംഗയിൽ പ്രളയം സംഭവിച്ചിട്ടുണ്ട്. പ്രളയം കാസിരംഗയ്ക്ക് ആവശ്യമാണ്. എന്നാൽ നിലവിലുള്ളത് പോലെയുള്ള മഹാപ്രളയം പത്ത് വർഷത്തിൽ ഒരിക്കലേ സംഭവിക്കാറുണ്ടായിരുന്നുള്ളു. എന്നാൽ തുടർച്ചയായി ദേശിയോധ്യാനത്തിൽ മഹാപ്രളയം സംഭവിക്കുന്നത് മറ്റഅ ചില കാരണങ്ങൾ കൊണ്ടാണെന്ന് വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ജോയിന്റ് ഡയറക്ടർ ഡോ. രതിൻ ബർമൻ പറയുന്നു.

Story Highlights Kaziranga National Park Cannot Survive Without Annual Floods

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top