മരട് ഫ്ലാറ്റ് പൊളിക്കൽ പ്രമേയമാക്കി കണ്ണൻ താമരക്കുളത്തിന്റെ ‘മരട് 357’; ടീസർ കാണാം

മരട് ഫ്ലാറ്റ് പൊളിക്കൽ ആസ്പദമാക്കി കൺനൻ താമരക്കുളം ഒരുക്കുന്ന മരട് 357 എന്ന സിനിമയുടെ ടീസർ പുറത്ത്. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനൂപ മേനോൻ്റെ ഒരു ഡയലോഗാണ് ടീസറിൽ ഉള്ളത്. സിനിമാ നിർമ്മാതാക്കളായ അബാം ൻജോയ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തുവിട്ടത്.
നേശ് പള്ളത്ത് ആണ് ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം രവി ചന്ദ്രൻ. എഡിറ്റിംഗ് വി ടി ശ്രീജിത്ത്. സംഗീതം 4 മ്യൂസിക്. അനൂപ് മേനോനൊപ്പം ധർമ്മജൻ ബോൾഗാട്ടി, ഷീലു എബ്രഹാം, നൂറിൻ ഷെരീഫ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, സാജിൽ സുദർശൻ, സെന്തിൽ കൃഷ്‍ണ, സുധീഷ്, ഹരീഷ് കണാരൻ, കൈലാഷ്, ശ്രീജിത്ത് രവി, ജയൻ ചേർത്തല, സരയു തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Read Also : മരട് ഫ്ലാറ്റ് പൊളിക്കൽ; സമീപവാസികൾക്ക് നഷ്ടപരിഹാരം നൽകാതെ നഗരസഭ
അബാം മൂവീസിൻറെ ബാനറിൽ അബ്രഹാം മാത്യുവും സ്വർണ്ണലയ സിനിമാസിൻറെ ബാനറിൽ സുദർശൻ കാഞ്ഞിരംകുളവും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം.
ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായ മരട് ഫ്ലാറ്റ് പൊളിക്കൽ സംഭവത്തിൽ 357 കുടുംബങ്ങൾക്കായിരുന്നു കിടപ്പാടം നഷ്‍ടപ്പെട്ടത്. ഫ്‌ളാറ്റുകൾക്കുള്ളിൽ വച്ച് ചിത്രീകരിക്കാൻ ജില്ലാ ഭരണകൂടം അനുവദി നൽകിയില്ലെന്ന് സംവിധായകൻ പറഞ്ഞിരുന്നു. അവസാനം ഫ്‌ളാറ്റുകൾക്ക് പുറത്ത് വച്ചായിരുന്നു ഷൂട്ട്. സിനിമ മാർച്ചിൽ റിലീസ് ചെയ്യുകയായിരുന്നു ലക്ഷ്യമെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ നീണ്ടു പോവുകയായിരുന്നു.
Story Highlights – maradu 357 teaser out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here