2018 ഏഷ്യൻ ഗെയിംസ് റിലേയിൽ ഇന്ത്യയുടെ വെള്ളി സ്വർണമാക്കി ഉയർത്തി

2018 ഏഷ്യൻ ഗെയിംസിലെ 4X400 മിക്‌സ്ഡ് റിലേയിലെ ഇന്ത്യയുടെ വെള്ളി സ്വർണമാക്കി ഉയർത്തി. ഒന്നാമത് എത്തിയ ബെഹ്‌റിൻ സംഘത്തിലെ അത്‌ലറ്റ് ഉത്തേജിക പരിശോധനയിൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യയുടെ വെള്ളി സ്വർണമായത്. മലയാളി താരം മുഹമ്മദ് അനസ്, എം.ആർ പൂവമ്മ, ഹിമാ ദാസ്, ആരോഗ്യാ രാജീവ് എന്നിവരാണ് ഇന്ത്യൻ സംഘത്തിലുണ്ടായിരുന്നത്.
ജക്കാർത്തയിൽ വച്ചായിരുന്നു മത്സരം നടന്നത്. ഇന്ത്യൻ റിലേ ടീം 3:15:71 സെക്കന്റിലും ബഹ്‌റിൻ ടീം 3:11:89ലും ആണ് ഫിനിഷ് ചെയ്തു. ഈ മത്സരത്തിലെ ഫലമാണ് മാറിയത്. ബെഹ്‌റിൻ കായിക താരം കെമി അഡേകോയ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെ റിലേയിൽ വെങ്കലം നേടിയ കസാക്കിസ്താന്റെ മെഡൽ വെള്ളിയായും നാലാം സ്ഥാനക്കാരായ ചൈനയുടെ മെഡൽ വെങ്കലമായും മാറി.
കെമി അഡേകോയയ്ക്ക് നാല് വർഷം വിലക്കും പ്രഖ്യാപിച്ചു. അതോടെ മലയാളി താരം അനു രാഘവനും മെഡൽ ലഭിക്കും. ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഹർഡിൽസിൽ കെമിക്ക് സ്വർണമായിരുന്നു. ആ മെഡലും തിരിച്ചെടുത്തതോടെ നാലാം സ്ഥാനത്ത് അന്നുണ്ടായിരുന്ന അനുവിന് വെങ്കല മെഡൽ സ്വന്തമാകും. എട്ട് സ്വർണവും ഒമ്പത് വെള്ളിയുമടക്കം ഇന്ത്യയുടെ ആകെ മെഡൽനേട്ടം ഇതോടെ 20 ആയി. റിലേയിൽ മാത്രമായി രാജ്യത്തിന് ലഭിച്ചത് രണ്ട് സ്വർണവും ഒരു വെള്ളിയുമാണ്.
Story Highlights – asian games, india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here