ചെല്ലാനത്ത് ചീഫ് സെക്രട്ടറിയും കളക്ടറും ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

chellanam

കൊവിഡ് വ്യാപനത്തിനൊപ്പം കടലാക്രമണവും രൂക്ഷമായ ചെല്ലാനത്തെ തീരപ്രദേശങ്ങളിൽ കടൽ ഭിത്തി നിർമിക്കണമെന്ന ആവശ്യം പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടറും ഇതിനായുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ച ശേഷം ഇരുവരും മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് പരിഗണിക്കും.

Read Also : കൊവിഡിനും കടലിനുമിടയില്‍ ചെല്ലാനത്തുകാര്‍

ചെല്ലാനത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളവരും കടലാക്രമണ ഭീഷണിയാണ്. ഇവർ ക്യാമ്പുകളിൽ താമസിക്കുന്നതിനാൽ രോഗ വ്യാപനത്തിന് കാരണമാകുമോ എന്ന ഭീതി പ്രദേശവാസികൾക്കുണ്ടെന്ന് പരാതിയിൽ പറയുന്നു. കടൽഭിത്തി ഇല്ലാത്തതാണ് പ്രദേശത്ത് കടലാക്രമണം രൂക്ഷമാകാൻ കാരണം. പ്രളയം വന്നപ്പോൾ കേരളത്തെ രക്ഷിക്കാൻ ഓടിയെത്തിയ കടലിന്റെ മക്കളെ അവരുടെ ദുരന്ത കാലത്ത് സഹായിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകനായ റനീഷ് കാക്കടവത്ത് സമർപ്പിച്ച പരാതിയിൽ പറയുന്നു.

Story Highlights chellanam, covid, sea wall

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top