Advertisement

മലപ്പുറത്ത് ഇന്ന് 89 പേർക്ക് കൊവിഡ്; കോഴിക്കോട് 67 പേർക്ക് കൊവിഡ്

July 23, 2020
Google News 1 minute Read
malappuram and kozhikode covid

മലപ്പുറം ജില്ലിയിൽ 89 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 34 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 14 പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ച 67 പേരിൽ 59 പേർക്കും രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെയാണ്.

മലപ്പുറം ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 34 പേരിൽ 14 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 14 പേർക്കും, വിദേശത്ത് നിന്നെത്തിയ 40 പേർക്കും രോഗബാധയുണ്ടായി. കഴിഞ്ഞ ദിവസം മരിച്ച ചോക്കോട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചതും സ്ഥിതിഗതികൾ സങ്കീർണമാക്കുന്നു.

Read Also : ഇന്നത്തെ 222 പേരിൽ 206 പേരും സമ്പർക്ക രോഗികൾ; തലസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 2500 കടന്നു

കോഴിക്കോട് ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 59 പേരിൽ മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 29 പേർക്കും, സമീപ പഞ്ചായത്തായ ഒളവണ്ണയിൽ 9 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. മെഡിക്കൽ കോളജിലെ ഒരു ആരോഗ്യ പ്രവർത്തകൻ ഉൾപ്പെടെ രണ്ട് ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത് 30 പേരും, കോഴിക്കോട് 16 പേരും രോഗമുക്തി നേടി.

Story Highlights malappuram and kozhikode covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here