സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

malappuram reported covid death again

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങൾ അൻപത് കടന്നു.

കൊവിഡ് ഭേദമായ ശേഷം തിരിച്ചെത്തിയ മലപ്പുറം ചോക്കാട് മാളിയേക്കൽ ഇർഷാദലിയാണ് (26) മരിച്ചത്. ഈ മാസം നാലിനാണ് ഇർഷാദ് നാട്ടിൽ തിരിച്ചെത്തുന്നത്. വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെ ഇർഷാദ് അലി കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് സ്രവ പരിശോധനാ ഫലം വരുന്നത്. ഫലം പോസിറ്റീവായതോടെയാണ് ഇർഷാദിന്റേത് കൊവിഡ് മരണമാണെന്ന് അറിയുന്നത്.

ഇന്നലെ മലപ്പുറത്ത് 61 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 31 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Story Highlights malappuram reported covid death again

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top