Advertisement

പൂച്ചകളെ സ്‌നേഹിക്കുന്ന സൈറാ ബാനു; കൂടെ മികച്ച വരുമാനവും

July 24, 2020
Google News 1 minute Read
saira banu malappuram

പൂച്ചകളെ പ്രണയിച്ച് മലപ്പുറംകാരി സൈറാ ബാനു. ഏകാന്ത ജീവിതത്തിനിടയിൽ ആനന്ദം കണ്ടെത്താൻ ആരംഭിച്ച പൂച്ച വളർത്തൽ ഇന്ന് സൈറാ ബാനുവിന് വരുമാനമാർഗം കൂടിയാണ്. തിരൂരിലെ ഇവരുടെ പൂച്ചകളെ അന്വേഷിച്ച് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് പോലും ആളുകൾ എത്തുന്നുണ്ട്.

16 വർഷം മുമ്പ് ഒരു പൂച്ചയിൽ നിന്ന് തുടങ്ങിയ സൈറാ ബാനുവിന്റെ പൂച്ച പ്രണയം ഇന്ന് 36 പൂച്ചകളിൽ എത്തി നിൽക്കുന്നു. പൂച്ചകളിൽ അധികവും പേർഷ്യൻ പൗരന്മാരാണ്. എക്‌സ്ട്രീം പഞ്ച്, ഫുൾ പഞ്ച്, സെമി പഞ്ച്, ഡോൾ ഫേസ് എന്നിങ്ങനെ നീളുന്നു പൂച്ചകളുടെ നീണ്ട നിര. ഇവയിൽ ഒരു ലക്ഷം രൂപ വിലയുള്ള ബഡിയാണ് വീട്ടിലെ കേമൻ, ആദ്യമൊക്കെ ഓമനകളായി വളർത്തിയിരുന്ന പൂച്ചകൾ പെറ്റുപെരുകിയതോടെ ഇവരുടെ പരിചരണം വലിയ പ്രയാസമായി. പിന്നീടാണ് ആവശ്യക്കാർക്ക് കുട്ടികളെ വിൽക്കാൻ തുടങ്ങിയത്.

Read Also : പാലക്കാട്ട് പൈപ്പിൽ കുടുങ്ങിയ പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തി

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സൈറാ ബാനുവിന്റെ വീട്ടിലെ പൂച്ചയെ തേടി ആളുകൾ എത്തുന്നുണ്ട്. വീടിന്റെ നടുമുറ്റമാണ് പൂച്ചക്കുട്ടികളുടെ വിഹാര കേന്ദ്രം. പൂച്ചകൾക്കുള്ള കുഞ്ഞ് വീടുകളും കളിപ്പാട്ടങ്ങളും നിറഞ്ഞ ബാനുവിന്റെ വീട്ടിൽ പുതുതായി ആഫ്രിക്കൻ ഗ്രേ പാരറ്റിനെയും അതിഥിയായി എത്തിച്ചിട്ടുണ്ട്.

Story Highlights cats, cats loving lady

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here