ഹൈദരാബാദ് ഏറ്റുമുട്ടൽ; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആറ് മാസം കൂടി സമയം അനുവദിച്ച് സുപ്രിംകോടതി

ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആറ് മാസം കൂടി സമയം അനുവദിച്ച് സുപ്രിംകോടതി. കൊവിഡ് സാഹചര്യത്തിൽ കൂടുതൽ സമയം വേണമെന്ന മൂന്നംഗ സമിതിയുടെ ആവശ്യം ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

മൂന്ന് അംഗങ്ങളും വിവിധ നഗരങ്ങളിലാണ് താമസിക്കുന്നതെന്നും ഹൈദരാബാദിൽ എത്താൻ കഴിയുന്നില്ലെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിസംബറിലാണ് ബലാൽസംഗ കൊലപാതകക്കേസിലെ നാല് പ്രതികളെ തെലങ്കാന പൊലീസ് വെടിവച്ചു കൊന്നത്. ഇക്കാര്യം അന്വേഷിക്കാൻ ജസ്റ്റിസ് വിഎസ് സിർപുർകർ അധ്യക്ഷനായ സമിതിയെ സുപ്രിംകോടതി നിയോഗിക്കുകയായിരുന്നു.

Story Highlights – hyderabad encounter, supreme court,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top