മലപ്പുറത്ത് നിരീക്ഷണത്തിലിരുന്നയാൾ കുഴഞ്ഞു വീണു മരിച്ച നിലയിൽ

malappuram man under observation died

മലപ്പുറത്ത് ഗൾഫിൽ നിന്നുവന്ന് നിരീക്ഷണത്തിലിരുന്നയാൾ കുഴഞ്ഞു വീണു മരിച്ച നിലയിൽ. മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് സ്വദേശി അബൂബക്കർ (55) ആണ് മരിച്ചത്.

12 ദിവസം മുൻപാണ് അബൂബക്കർ നാട്ടിലെത്തിയത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്ന് ഉറങ്ങുകയായിരുന്നു. ഭാര്യ ഇന്ന് പുലർച്ചെ വിളിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വ്യക്തിയായതുകൊണ്ട് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് സ്രവ പരിശോധനയെല്ലാം പൂർത്തിയാക്കിയ ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളു.

മലപ്പുറത്ത് ഇന്നലെ മാത്രം 89 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Story Highlights malappuram man under observation died

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top