Advertisement

‘എന്റെ അടുത്ത സിനിമയിൽ രേണുക പാടും’; സന്തോഷവാർത്ത അറിയിച്ച് മിഥുൻ മാനുവൽ തോമസ്

July 24, 2020
Google News 2 minutes Read
Midhun Manuel Thomas renuka

കെഎസ് ചിത്രയുടെ പാട്ടുപാടി സോഷ്യൽ മീഡിയയിൽ താരമായി വയനാട് മാനന്തവാടി കോൺവെന്റ്കുന്ന് കോളനിയിലെ രേണുക സിനിമാ ഗായികയാവുന്നു. സംവിധായകൻ മിഥുൻ മാനുവൽ തോമസാണ് തൻ്റെ അടുത്ത സിനിമയിൽ രേണുക പാടുമെന്ന് അറിയിച്ചത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഈ സന്തോഷവാർത്ത അറിയിച്ച മിഥുൻ രേണുകയുടെ ഗാനാലാപനത്തിൻ്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

മിഥുൻ മാനുവൽ തോമസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇത് രേണുക.. !! വയനാട്ടുകാരിയാണ്.. !! ഒരുപാട് പിന്നാക്ക അവസ്ഥയിൽ നിന്ന് ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്ന കൊച്ചുമിടുക്കി.. !! മലയാളം രണ്ടാം ഭാഷ മാത്രമായ, പണിയ ഗോത്ര വിഭാഗത്തിൽ പെടുന്ന കലാകാരി.. !! A Village superstar.. ❤️❤️ എന്റെ പാട്ടുകളുള്ള അടുത്ത സിനിമയിൽ രേണുക ഒരു പാട്ട് പാടും..!! ഇഷ്ടം.. സ്നേഹം, ❤️❤️✌️✌️ സുഹൃത്തുക്കൾ വയനാട്ടിൽ നിന്നും ചെയ്തു അയച്ചു തന്ന വീഡിയോ

വീഡിയോ ഇവിടെ കാണാം.

വയനാട് ഗോത്രമേഖലയിലെ കലാകാരന്മാരെ പരിചയപ്പെടുത്തുന്നതിനായുളള കെൽസയുടെ ഫേയ്‌സ്ബുക്ക് പേജാണ് രേണുകയുടെ പാട്ട് ആദ്യമായി പങ്കുവച്ചത്. പ്രതീക്ഷിച്ചതിലും വേഗത്തിൽ ഗാനം സോഷ്യൽമീഡിയ ഏറ്റെടുത്തുന്നു. തൊട്ടുപിന്നാലെ രേണുകക്ക് അഭിനന്ദനപ്രവാഹം. സമ്മാനങ്ങളും അഭിനന്ദനങ്ങളുമെല്ലാം ഏറ്റുവാങ്ങി പത്താം ക്ലാസുകാരിയായ രേണുക നേരെയെത്തുക ഷീറ്റ് കെട്ടിമറച്ച കൂരയിലേക്കാണ്. മഴപെയ്യുമ്പോഴൊക്കെ വലിയ ആശങ്കയാണ്. അപകടത്തിൽ പരിക്കേറ്റ് നടക്കാനാകാത്ത അച്ഛനും അമ്മയും അനുജത്തിയുമാണ് വീട്ടിലുളളത്. ഒരു വീടെന്നത് ഈ കലാകാരിയുടെയും കുടുംബത്തിന്റെയും എന്നത്തേയും സ്വപ്‌നമാണ്. ലൈഫ് പദ്ധതിയിൽ പേരുണ്ട്. ഉടനെ വീടാകുമെന്നാണ് പ്രതീക്ഷ.

Story Highlights Midhun Manuel Thomas facebook post about renuka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here