സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നിലവിലെ സാഹചര്യത്തിൽ ലോക്ക് ഡൗൺ ഗുണകരമാവില്ലെന്നാണ് വിലയിരുത്തൽ. ലോക്ക് ഡൗണിൽ ജനക്കൂട്ടങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുക്കണമെന്നും സിപിഐഎം വ്യക്തമാക്കി.

അതേസമയം, പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കാൻ തടസമില്ലെന്ന് മന്ത്രി എകെ ബാലൻ പറഞ്ഞു. നിയമസഭാ സമ്മേളനം മാറ്റിവച്ചത് പ്രതിപക്ഷത്തോട് ആലോചിച്ച ശേഷമാണെന്നും മന്ത്രി പറഞ്ഞു. കൊവിഡ് സാഹചര്യം സങ്കീർണമായതിനെ തുടർന്നാണ് നിയമസഭാ സമ്മേളനം മാറ്റിയത്.

Story Highlights -CPIM secretariat, lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top