സമ്പൂർണ ലോക്ക് ഡൗണിനോട് യോജിപ്പില്ല : രമേശ് ചെന്നിത്തല

wont support complete lockdown says chennithala

സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കുന്നതിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവകക്ഷി യോഗത്തിൽ ഈ നിലപാട് വ്യക്താമാക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Read Also : സംസ്ഥാനത്ത് സമ്പൂർണ ലോക്ക്‌ഡൗൺ പരിഗണിക്കേണ്ടി വരും: മുഖ്യമന്ത്രി

രോഗവ്യാപനം ഉള്ള മേഖലകളിൽ നിയന്ത്രണം ആകാം. എന്നാൽ സംസ്ഥാനം മുഴുവൻ അടച്ചിടുന്നത് സാമ്പത്തിക പ്രതിസന്ധിയും സാധാരണക്കാരുടെ ജീവിതവും രൂക്ഷമാക്കുമെന്നും ചെന്നിത്തല പറഞ്ഞു.

രോഗവ്യാപനം ഉള്ള മേഖലകളിൽ നിയന്ത്രണം ആകാം. എന്നാൽ സംസ്ഥാനം മുഴുവൻ അടച്ചിടുന്നത് സാമ്പത്തിക പ്രതിസന്ധിയും സാധാരണക്കാരുടെ ജീവിതവും രൂക്ഷമാക്കുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, സ്വർണക്കടത്ത് കേസിനെ കുറിച്ചും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്വർണക്കടത്തിൽ എൻഐഎ അന്വേഷണം സെക്രട്ടറിയേറ്റിലേക്ക് നീളുന്നത് അസാധാരണ സംഭവമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ഇക്കാര്യത്തിൽ ഇടതുമുന്നണി ഘടകകക്ഷികൾ നിലപാട് വ്യക്തമാക്കണം. കെഎസ്ഇബി ട്രാൻസ്ഗ്രിഡ് അഴിമതിയിൽ ലോകായുക്തയെ സമീപിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

Story Highlights wont support complete lockdown says chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top