വെള്ളപ്പൊക്ക കെടുതിയിൽ വലഞ്ഞ് അസം, ബിഹാർ സംസ്ഥാനങ്ങൾ

വെള്ളപ്പൊക്ക കെടുതിയിൽ വലഞ്ഞ് അസം, ബിഹാർ സംസ്ഥാനങ്ങൾ. അസമിൽ മരണസംഖ്യ 96 ആയി. രണ്ട് സംസ്ഥാനങ്ങളിലുമായി 35 ലക്ഷം ജനങ്ങളെ ബാധിച്ചെന്നാണ് വിലയിരുത്തൽ.

അസമിലെ 33 ജില്ലകളിൽ 26ഉം വെള്ളപ്പൊക്ക ദുരിതത്തിലായി. ബിഹാറിൽ പത്ത് ജില്ലകളെ സാരമായി ബാധിച്ചു. കോസിയും ബാഗ്മതിയും അപകടനിലയും കവിഞ്ഞ് ഒഴുകുന്നു. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

Story Highlights -Assam,bihar ,flood

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top