കൊവിഡ് വ്യാപനം; ചൊവ്വാഴ്ച ചേരാനിരുന്ന എൽഡിഎഫ് യോഗം മാറ്റിവച്ചു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച ചേരാനിരുന്ന എൽഡിഎഫ് യോഗം മാറ്റിവച്ചു. കൂടുതൽ പ്രദേശങ്ങൾ കണ്ടൈൻമെന്റ് സോണുകളാകുമ്പോൾ പ്രധാന നേതാക്കൾക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം.

തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനവും മാറ്റിവച്ചിരുന്നു. അതേസമയം, തിങ്കളാഴ്ച എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നതാണ് യോഗം മാറ്റാൻ കാരണമെന്നും ആരോപണമുണ്ട്.

Story Highlights -LDF meeting, postponed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top