ഈ അപകടം അമൃത്സറിൽ നടന്നതല്ല [24 Fact Check]

fake helicopter accident claiming from punjab 24 fact check
  • ടീന സൂസൻ ടോം

അമൃത്സറിൽ നടന്ന ഒരു അപകടത്തിന്റേത് എന്ന പേരിൽ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. ഒരു ഹെലികോപ്ടർ അപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

‘പഞ്ചാബിലെ അമൃത്സറിലെ രത്തൻ സിങ്ങ് ചൗക്ക് എന്ന സ്ഥലത്ത് ഹെലികോപ്ടറും ട്രക്കും തമ്മിലിടിച്ചുണ്ടായ അപകടത്തിന്റെ ദൃശ്യമെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ഹെലികോപ്റ്റർ റോഡിൽ നിർത്തിയിട്ടിരിക്കുന്നു. വഴിയേ നിരവധി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. പെട്ടെന്ന് യൂ- ടേൺ എടുത്തുവരുന്ന ട്രക്കിൽ ഹെലികോപ്റ്ററിന്റെ ലീഫ് തട്ടി ട്രക്കിന്റെ നിയന്ത്രണം വിടുകയായിരുന്നു ‘- പ്രചരണം ഇങ്ങനെ

വിഡിയോയുടെ യഥാർത്ഥ്യമെന്ത് ?

ഇങ്ങനെ ഒരു അപകടം നടന്നിട്ടുണ്ട് എന്നത് സത്യമാണ്. പക്ഷേ, അത് പഞ്ചാബിലോ ഇന്ത്യയിലോ അല്ല, മറിച്ച് ബ്രസീലിലാണ്. ഹലികോപ്റ്റർ അപകടത്തിന്റെ വാർത്ത ജനുവരി 20ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബ്രസീലിയൻ നഗരമായ റിയോ ബ്രാങ്കോയിലാണ് അപകടമുണ്ടായത്. ആശുപത്രി മാലിന്യങ്ങളുമായി പോയ ലോറി ഹെലികോപ്റ്ററിന്റെ ലീഫിൽ തട്ടിയായിരുന്നു അപകടം.

Story Highlights fake helicopter accident claiming from punjab 24 fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top