ഒളിച്ചിരുന്നയാളെ കണ്ടെത്തി പൊലീസ് നായ

കാണാതായ ആളെ മണത്ത് കണ്ടെത്തി പൊലീസ് നായ. കോട്ടയം വൈക്കത്താണ് സംഭവം. ജോലി സ്ഥലത്തേക്ക് പോയ യുവാവിനെ കാണാതാവുകയായിരുന്നു. 20ാം തിയതിയാണ് ഇയാളെ കാണാതായത്. പിന്നീട് ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചു.
രവിയെന്നാണ് മിടുക്കനായ പൊലീസ് നായയുടെ പേര്. ലാബ്രഡോർ ഇനത്തിൽ പെട്ട ഈ നായ കോട്ടയം ഡോഗ് സ്‌ക്വാഡിൽ പെട്ടതാണ്. വല്ലകത്തെത്തി യുവാവിന്റെ ബൈക്ക് പരിശോധിച്ച നായ ഇയാളുള്ള സ്ഥലത്തെത്തി കുരച്ചിരുന്നു. പിന്നീട് യുവാവിനെ അവിടെ നിന്ന് കണ്ടെത്തി.
Read Also : ഈ ദൃശ്യങ്ങൾ കൊവിഡ് ബാധിതനായ അമിതാഭ് ബച്ചന്റേതല്ല [24 Fact Check]
300 മീറ്ററോളം അകലെയുള്ള ആൾത്താമസം ഇല്ലാത്ത പൊളിഞ്ഞ വീടിന് സമീപത്തെത്തിയാണ് രവി കുരക്കാൻ തുടങ്ങിയത്. വീടിന്റെ കിണറിന് സമീപം നിന്നാണ് നായ കുരച്ചത്. അവിടെ തുണികൾ നനച്ചിട്ടിരുന്നു. പിന്നീട് വീടിന് പിന്നിൽ നിന്ന് ശബ്ദം കേട്ടെത്തിയ സമീപവാസിയാണ് യുവാവിനെ കണ്ടെത്തിയത്.
നേരത്തെ പൊലീസ് നടത്തിയ പരിശോധനയിൽ പരിസര പ്രദേശത്ത് ഇയാളുടെ ബൈക്കും ഫോണും കണ്ടെത്തിയിരുന്നു. അതിനാൽ ഇയാള്‍ സമീപ പ്രദേശത്ത് ഉണ്ടാകുമെന്ന് പൊലീസ് നിഗമനത്തിൽ എത്തിച്ചേർന്നിരുന്നു.
Story Highlights – police dog found missing man kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here