കാസർഗോഡ് കടലിൽ ചാടിയ പോക്‌സോ കേസ് പ്രതിക്കായുള്ള തെരച്ചിൽ ഇന്നും തുടരും

കാസർകോട് കസബയിൽ കടലിൽ ചാടിയ പോക്‌സോ കേസ് പ്രതിക്കായുള്ള തെരച്ചിൽ ഇന്നും തുടരും.
കോസ്റ്റൽ പൊലീസിന്റെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് കടലിൽ തെരച്ചിൽ പുരോഗമിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസത്തെ ശ്രമവും വിഫലമായിരുന്നു.

Read Also :കാസര്‍ഗോഡ് തെളിവെടുപ്പിന് കൊണ്ടുവന്ന പോക്‌സോ കേസ് പ്രതി കടലില്‍ ചാടി

മഞ്ചേശ്വരമുൾപ്പെടെയുള്ള മേഖലകളിൽ കഴിഞ്ഞ ദിവസം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടലിൽ ശക്തിയായ തിരമാലകൾ ഉള്ളതും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബുധനാഴ്ച രാവിലെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്ന പോക്‌സോ കേസ് പ്രതിയായ കുട്‌ലു സ്വദേശി മഹേഷ് പൊലീസിനെ വെട്ടിച്ച് കൈവിലങ്ങോടെ കടലിൽ ചാടിയത്. ഇയാളെ കണ്ടെത്താനാകാത്തത് പൊലീസിൽ തലവേദന സൃഷ്ടിക്കുകയാണ്.

Story Highlights Pocso case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top