ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അൻപത്തിയൊൻപത് ലക്ഷം പിന്നിട്ടു

ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അൻപത്തിയൊൻപത് ലക്ഷം പിന്നിട്ടു. മരണസംഖ്യ ആറ് ലക്ഷത്തി നാൽപ്പത്തിയൊന്നായിരം കടന്നു.

നാൽപ്പത്തി രണ്ട് ലക്ഷത്തി നാൽപ്പതിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ ആയിരത്തി നാൽപ്പത്തിയൊൻപത് പേർക്ക് കൂടി ജീവൻ നഷ്ടമായി. കൊവിഡ് വ്യാപനത്തിൽ രണ്ടാമതുള്ള ബ്രസീലിൽ രോഗബാധിതരുടെ എണ്ണം 23 ലക്ഷം പിന്നിട്ടു. ആയിരത്തി ഒരുന്നൂറ്റി എഴുപത്തെട്ട് പേർക്ക് കൂടി ഇന്നലെ ജീവൻ നഷ്ടമായി. റഷ്യയിൽ പതിമൂവായിരത്തിലധികം കൊവിഡ് മരണവും എട്ട് ലക്ഷത്തിലധികം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു.

അതേസമയം, ലോകത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടിയോട് അടുക്കുകയാണ്. തൊണ്ണൂറ്റിയേഴ് ലക്ഷത്തി അഞ്ഞൂറ്റി അൻപത്തിനാല് പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്.

Story Highlights -covid rate in world

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top