ഉദ്ഘാടന ചടങ്ങിൽ നിയമം ലംഘിച്ച് കൂടുതൽ ആളുകൾ; എംപിക്കും എംഎൽഎക്കുമെതിരെ പരാതി

എഎം ആരിഫ് എംപിക്കും സികെ ആശ എംഎൽഎയ്ക്കും എതിരെ പരാതി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നാരോപിച്ചാണ് ഇരുവർക്കും എതിരെ പരാതി നൽകിയത്. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നിരിക്കുന്നത്.

വൈക്കത്ത് തുടങ്ങിയ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ആരിഫും ആശയും പങ്കെടുത്തിരുന്നു. ഈ ചടങ്ങിൽ നിയമം ലംഘിച്ച് കൂടുതൽ ആളുകൾ പങ്കെടുത്തെന്നാണ് ആരോപണം. ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സമതി അംഗം എൻ ഹരിയാണ് രംഗത്തെത്തിയത്. കോട്ടയം എസ്പിക്ക് ഹരി പരാതി നൽകി.

Story Highlights Covid 19, A M Ariff, C K Asha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top