കാസർഗോട്ട് നിരോധനാജ്ഞ നിലവിൽ വന്നു; ഇരിങ്ങാലക്കുടയിലും മുരിയാടും ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുന്നു

കൊവിഡിന് അതിതീവ്ര വ്യാപനമുള്ള ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ. കാസർഗോഡ് അഞ്ച് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ നിലവിൽ വന്നു. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ഹൊസ്ദുർഗ്, നീലേശ്വരം എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ.

കളക്ടറാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. പൊതുഗതാഗത സംവിധാനങ്ങൾക്ക് ഇവിടെ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഓട്ടോ, ടാക്‌സി അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾക്ക് വിലക്കുണ്ട്.

Read Also : ജീവനക്കാർക്ക് കൊവിഡ്: ചാലക്കുടി കെഎസ്ആർടിസി ഡിപ്പോ അടച്ചു; ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ പ്രവർത്തനം നിർത്തി

അതേസമയം തൃശൂരിൽ ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുന്നു. കർശന നിയന്ത്രണങ്ങാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരം മുതലാണ് ഇവിടങ്ങളിൽ ട്രിപ്പിൽ ലോക്ക് ഡൗൺ തുടങ്ങിയത്.

കൂടാതെ കോഴിക്കോട് ഇന്നും സമ്പൂർണ ലോക്ക് ഡൗണാണ്. കൊവിഡ് സമ്പർക്ക വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ജില്ലാ കലക്ടർ സാംബശിവ റാവു ഞായറാഴ്ചകളിൽ ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിയന്ത്രണം തുടരും.

മാളുകൾ, സൂപ്പർ മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവ തുറക്കാൻ പാടില്ല. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും മാത്രമേ തുറക്കാവൂ. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമല്ലാതെ പൊതുജനങ്ങൾ യാത്ര ചെയ്യരുതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം.

Story Highlights covid, kasargod, thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top