ഇന്ന് കാസർഗോഡ് 107 പേർക്ക് കൊവിഡ്; 104 പേർക്കും സമ്പർക്കത്തിലൂടെ

തുടർച്ചയായ മൂന്നാം ദിവസവും കാസർഗോഡ് കൊവിഡ് രോഗികളുടെ എണ്ണം നൂറ് കടന്നു. പുതുതായി 107 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 104 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. രോഗവ്യാപനം അനിയന്ത്രിതമാം വിധം രൂക്ഷഷമാകുന്നത് ആരോഗ്യ വകുപ്പിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
Read Also : കോഴിക്കോട് ഇന്ന് 57 പേര്‍ക്ക് കൊവിഡ്; 48 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കാസർഗോഡ് രേഖപ്പെടുത്തുന്ന ഉയർന്ന പ്രതിദിന കണക്കാണിത്. 105 പേർക്ക് സമ്പർക്കത്തിലൂടെയും ഒരാൾക്ക് ഇതര സംസ്ഥാനത്തു നിന്നും രണ്ട് പേർക്ക് വിദേശത്തു നിന്നെത്തിയും രോഗബാധയുണ്ടായി. ഇതിൽ 9 പേരുടെ ഉറവിടം വ്യക്തമല്ല.
കഴിഞ്ഞ ദിവസത്തെ ചെങ്കള വിവാഹ ചടങ്ങിലെ 43 പേരുടെ പരിശോധനാ ഫലം പുതിയ കണക്കിലാണ് ഉൾപ്പെട്ടത്. മഞ്ചേശ്വരത്ത് 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 6 പേർ ഉറവിടമറിയാത്തവരാണ്. കുമ്പളയിലും പള്ളിക്കരയിലും 8 പേർ വീതം രോഗബാധിതരായി.
Read Also : കൊവിഡ്; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഗുരുതര പ്രതിസന്ധിയില്‍
ജില്ലയിൽ നഗരപ്രദേശത്തും വടക്കൻ മേഖലയിലും രോഗവ്യാപനം രൂക്ഷമാവുകയാണ്. ജനങ്ങൾ കർശന ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ മേഖലകളിൽ പരിശോധനകളും വിപുലീകരിക്കും.
മൂന്നാം ഘട്ടത്തിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് ജില്ലയിലെ സ്ഥിതിഗതികൾ മാറിമറിഞ്ഞത്. ഇതോടെ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ഹൊസ്ദുർഗ്, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിലെ നിരോധനാജ്ഞ തുടരുകയാണ്. ജില്ലയിൽ ഇതുവരെ
1438 പേർ രോഗബാധിതരായപ്പോൾ 680 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
Story Highlights -kasargod covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here