Advertisement

കെ ടി ജലീലിന് എതിരെ കേന്ദ്ര വിദേശ സംഭാവന നിയന്ത്രണ വിഭാഗത്തിന് പരാതി നൽകി യൂത്ത് കോൺഗ്രസ്

July 26, 2020
Google News 1 minute Read
kt jaleel uae consulate

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ വിദേശ സംഭാവന നിയന്ത്രണ വിഭാഗത്തിന് പരാതി. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ചേര്‍ന്ന് നിയന്ത്രണങ്ങൾ ലംഘിച്ച് വിദേശ സംഭാവന സ്വീകരിച്ചതിന് എതിരെ യൂത്ത് കോൺഗ്രസ് നേതാവ് സിദ്ദിഖ് പന്താവൂരാണ് പരാതി നൽകിയത്. മന്ത്രി കെടി ജലീലിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി യൂത്ത് കോൺഗ്രസ് നേതാവ് ഹർജി നൽകി.

Read Also : കെ ടി ജലീൽ സംശയത്തിന്റെ നിഴലിൽ; കോൾ ലിസ്റ്റ് പുറത്തുവിടണമെന്ന് ബിജെപി

സ്വർണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഭക്ഷ്യ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് ഫോണിൽ ബന്ധപ്പെട്ടത് എന്ന മന്ത്രിയുടെ പ്രസ്താവന പ്രോട്ടോക്കോൾ ലംഘത്തിന്റെ കുറ്റസമ്മതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് നിയമപരമായി നീങ്ങുന്നത്. മന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെങ്കിൽ വിദേശ സംഭാവന നിയമപ്രകാരം കേന്ദ്ര സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര- ആഭ്യന്തര മന്ത്രാലയത്തിലെ വിദേശ സംഭാവന നിയന്ത്രണ വിഭാഗം സെക്രട്ടറിയോട് യൂത്ത് കോൺഗ്രസ് അനുമതി തേടിയത്. സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും, കേന്ദ്ര സർക്കാർ അനുമതി ലഭിക്കുന്ന മുറക്ക് മന്ത്രിക്കെതിരെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുമെന്നും സിദ്ധിക്ക് പന്താവൂർ ഹർജിയിൽ വ്യക്തമാക്കി.

നേരത്തെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ടത് യുഎഇ കോൺസൽ ജനറലിന്റെ നിർദ്ദേശ പ്രകാരമെന്ന് കെ ടി ജലീൽ പറഞ്ഞിരുന്നു. 2020 മെയ് 27ന് യുഎഇ കോൺസൽ ജനറലിന്റെ ഔദ്യോഗിക ഫോണിൽ സന്ദേശം ലഭിച്ചു.

റംസാനോട് അനുബന്ധിച്ച് യുഎഇ കോൺസുലേറ്റ് ഭക്ഷണം വിതരണം ചെയ്യാറുണ്ടെന്നും താൻ അതിൽ നേരത്തെ പങ്കെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഭക്ഷണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു സന്ദേശം. ഭക്ഷണക്കിറ്റുകളുണ്ടെന്നും വിതരണം ചെയ്യാൻ താത്പര്യമുണ്ടെങ്കിൽ അറിയിക്കാനും ജനറൽ പറഞ്ഞു. മെസേജിന് മറുപടിയായി കൺസ്യൂമർഫെഡുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാമെന്ന് പറഞ്ഞതായും മന്ത്രി. ഓഫീസ് ജീവനക്കാരിയായ സ്വപ്‌ന നിങ്ങളുമായി ബന്ധപ്പെടുമെന്നാണ് ജനറൽ പറഞ്ഞത്. സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് കൈവശമുണ്ടെന്നും കെടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Story Highlights kt jaleel, swapna suresh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here