മൻ കീ ബാത്തിൽ കാർഗിൽ നായകന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

മൻ കീ ബാത്തിൽ കാർഗിൽ നായകന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1999 ൽ ഇന്ത്യൻ സൈനികരുടെ വീര്യത്തിന് ലോകം സാക്ഷ്യം വഹിച്ചു. ആ സമയത്ത്, തനിക്കും കാർഗിലിൽ പോയി നമ്മുടെ ജവാൻമാരുടെ ധീരതയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിച്ചിരുന്നു. ആ ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ സംവദ പരിപാടിയായ മൻ കീ ബാത്തിലൂടെ വ്യക്തമാക്കി.

21 വർഷം മുമ്പ് ഈ ദിവസം, നമ്മുടെ സൈന്യം കാർഗിൽ യുദ്ധത്തിൽ വിജയിച്ചു. ഇന്ത്യ അന്ന് പാകിസ്ഥാനുമായി നല്ല ബന്ധം പുലർത്താൻ ശ്രമിച്ചിരുന്നുവെങ്കിലും എന്നാൽ, ഒരു കാരണവുമില്ലാതെ ശത്രുത പുലർത്തുന്ന സമീപനമാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുമുണ്ടായത്. ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാനും ആഭ്യന്തര കലഹങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള പദ്ധതികളുടെ ഭാഗമായാണ് പാകിസ്ഥാൻ ഇന്ത്യൻ മണ്ണിലേക്ക് പ്രവേശിച്ചത്.

രാജ്യത്ത് കൊവിഡ് സാഹചര്യം വർധിക്കുന്ന സാഹചര്യത്തിൽ കൊവിഡിനെതിരെ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പരസ്യമായി മുഖംമൂടികൾ നീക്കം ചെയ്യുന്നതിനുമുമ്പ് മാർച്ച് മുതൽ ഉത്സാഹത്തോടെ പ്രവർത്തിക്കുന്ന മുൻനിര ആരോഗ്യ പ്രവർത്തകരെക്കുറിച്ച് ചിന്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡിനെതിരെയുള്ള പോരാട്ടം രാജ്യം തുടരും. ലോകത്ത് ഏറ്റവും കുറഞ്ഞ കൊവിഡ് മരണ നിരക്ക് ഇന്ത്യയിലാണ്. കൊവിഡിനെതിരെ മുഴുവൻ ശക്തിയും സംഭരിച്ച് പോരാടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മാത്രമല്ല, ഗ്രാമീണ ഇന്ത്യയിൽ കൊവിഡിനെതിരെുള്ള പോരാട്ടം മികച്ചതാണ്. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ നമ്മൾക്ക് കഴിഞ്ഞു, പക്ഷേ കൊറോണ വൈറസിന്റെ ഭീഷണി ഇതുവരെ അവസാനിച്ചിട്ടില്ല. ഇത് പല മേഖലകളിലും അതിവേഗം പടരുന്നു, നാം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

Story Highlights man ki bath, prime minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top