രാഷ്ട്രീയ പ്രതിസന്ധി; പ്രതിഷേധം ഡൽഹിയിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി അശോക് ഗഹ്‌ലോട്ടും സംഘവും

രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിയിലെ പ്രതിഷേധം മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടും സംഘവും ഡൽഹിയിലേക്ക് വ്യാപിപ്പിക്കാൻ നീക്കം. രാഷ്ട്രപതിയെ സമീപിക്കുമെന്നും ആവശ്യമെങ്കിൽ രാഷ്ട്രപതി ഭവനും, പ്രധാനമന്ത്രിയുടെ വസതിക്കും മുന്നിൽ പ്രതിഷേധം നടത്തുമെന്നും അശോക് ഗഹ്‌ലോട്ട് പറഞ്ഞു. സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ എഐസിസിയുടെ നിർദേശം. രാജ്ഭവനിലെ പ്രതിഷേധത്തിൽ ഗഹ്‌ലോട്ടിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപിയും രംഗത്ത്.

ഭൂരിപക്ഷം ഉണ്ടായിട്ടും പ്രതിസന്ധിയിലൂടെയാണ് അശോക് ഗഹ്‌ലോട്ട് സർക്കാർ കടന്നുപോകുന്നത്. നിയമസഭാകക്ഷി യോഗവും, മന്ത്രിസഭായോഗവും ചേർന്ന് തുടർ നീക്കം ചർച്ചചെയ്തു. സഭ വിളിച്ചു ചേർക്കണമെന്ന് സർക്കാരിന്റെ ആവശ്യം പരിഗണിക്കാത്ത ഗവർണറുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. രാഷ്ട്രപതിയെ സമീപിക്കാനും വേണ്ടി വന്നാൽ പ്രതിഷേധം രാഷ്ട്രപതിഭവനും, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് മാറ്റുമെന്നും ഗഹ്‌ലോട്ട് നിയമസഭാകക്ഷി യോഗത്തിൽ പറഞ്ഞു. രാജ്ഭവൻ ഖരാവോ ഉണ്ടായേക്കാമെന്ന മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടിന്റെ പ്രസ്താവനയിൽ നടപടി ആവശ്യപ്പെട്ട് ബിജെപി ഗവർണർക്ക് നിവേദനം നൽകി.

അതേസമയം, തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ബിജെപി അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം നടത്തി. നാളെ ഓൺലൈൻ ക്യാമ്പയിനിലൂടെയും മറ്റന്നാൾ പിസിസികളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി രാജ്ഭവനിൽ മുന്നിലും പ്രതിഷേധം നടത്തും. അതേസമയം സച്ചിൻ പൈലറ്റിനോട് ഇനിയൊരു വിട്ടുവീഴ്ച വേണ്ട എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ദേശീയ നേതൃത്വം.

Story Highlights – Political crisis; Ashok Gahlot and his gang prepare to spread the protest to Delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top