മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യയുടെയും മക്കളുടെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

കൊവിഡ് സ്ഥിരീകരിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആശുപത്രിയില്‍ തുടരും. ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യയുടെയും മക്കളുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഭാര്യ സാധന, മക്കളായ കാര്‍ത്തികേയ, കുനാല്‍ എന്നിവരുടെ കൊവിഡ് പരിശോധന നടത്തുകയായിരുന്നു.

കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് അണെങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ കുടുംബാംഗങ്ങള്‍ 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയും. തങ്ങളുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും കൊവിഡ് പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രിയുടെ കുടുംബം അഭ്യര്‍ത്ഥിച്ചിരുന്നു. ഭോപ്പാലിലെ ചിരായു ആശുപത്രിയിലാണ് ശിവരാജ് സിംഗ് ചൗഹാന്‍ ചികിത്സയില്‍ കഴിയുന്നത്. വൈറസ് ബാധിതനെങ്കിലും ചൗഹാന്‍ ആരോഗ്യവാനാണെന്ന് ഭോപ്പാല്‍ ചിരായു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

Story Highlights Shivraj Singh Chouhan’s family covid test result negative

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top