‘ബോളിവുഡിൽ തനിക്കെതിരെ സംഘടിത നീക്കം; തൊഴിലവസരങ്ങൾ നിഷേധിക്കുന്നു’; തുറന്നു പറഞ്ഞ് എ ആർ റഹ്മാൻ

ബോളിവുഡിൽ തനിക്കെതിരെ സംഘടിത നീക്കമെന്ന് തുറന്നു പറഞ്ഞ് എ ആർ റഹ്മാൻ. തനിക്ക് വരുന്ന പാട്ടുകളെ ചിലർ ഇടപെട്ട് വിലക്കുകയാണ്. തനിക്കെതിരെ അപവാദ പ്രചാരണങ്ങൾ പരത്തി തൊഴിൽ അവസരങ്ങൾ നിഷേധിക്കുകയാണെന്നും എ ആർ റഹ്മാൻ പറഞ്ഞു.

ബോളിവുഡ് സിനിമയ്ക്കായി എന്തുകൊണ്ട് കൂടുതൽ പാട്ടുകൾ ചെയ്യുന്നില്ല എന്ന് എ ആർ റഹ്മാൻ വിശദീകരിക്കുന്നുണ്ട്. തനിക്കെതിരെ സംഘം ചേർന്ന് അപവാദ പ്രചാരണം നടത്തുകയാണ്. താൻ ഒരു സിനിമയോടും നോ പറഞ്ഞിട്ടില്ല. പക്ഷേ തനിക്കെതിരെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. ഇവർ തനിക്കെതിരെ തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്നും റഹ്മാൻ വിശദീകരിച്ചു.

സുശാന്ത് സിംഗ് രജ്പുത് അവസാനമായി അഭിനയിച്ച ദിൽ ബേച്ചാരയിൽ ഒൻപത് പാട്ടുകൾ എ ആർ റഹ്മാൻ കംബോസ് ചെയ്തിരുന്നു. തനിക്കെതിരെ സംഘടിത ശ്രമം നടക്കുന്നതായി ചിത്രത്തിന്റെ സംവിധായകൻ മുകേഷ് ഛബ്രയും പറഞ്ഞതായി റഹ്മാൻ പറയുന്നു. തന്റെ അടുത്തേക്ക് വരരുതെന്ന് പറഞ്ഞ് മുകേഷ് ഛബ്രയെ ചിലർ വിലക്കിയതായി അദ്ദേഹം പറഞ്ഞു. പല കഥകളും അദ്ദേഹം പറഞ്ഞു. താനത് കേട്ടിരുന്നു. അപ്പോൾ തനിക്കൊരു കാര്യം മനസിലായി, ബോളിവുഡിൽ എന്തുകൊണ്ടാണ് താൻ വളരെ കുറച്ച് പാട്ടുകൾ മാത്രം ചെയ്യുന്നതെന്ന്? എന്തുകൊണ്ടാണ് തന്നെ തേടി സിനിമകൾ വരാത്തതെന്ന്? തനിക്കെതിരെ ഒരു സംഘം പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കുന്നുവെന്നും റഹ്മാൻ കൂട്ടിച്ചേർത്തു.

Story Highlights A R Rahman

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top