സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കുന്നത്ത്‌നാട്‌ പള്ളിക്കര സ്വദേശി

COROnavirus

സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കുന്നത്ത്‌നാട് ഗ്രാമപഞ്ചായത്തിലെ‌ പള്ളിക്കര അമ്പലപ്പടി സ്വദേശി അബൂബക്കറാണ് മരിച്ചത്. 72 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങളുടെ എണ്ണം മൂന്നായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് അബൂബക്കര്‍ മരിച്ചത്.

ആലപ്പുഴ പട്ടണക്കാട് സ്വദേശി ചക്രപാണി, ഇടുക്കി സ്വദേശി വിജയന്‍ എന്നിവരാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ച മറ്റുള്ളവര്‍. പട്ടണക്കാട് മൂന്നാം വാര്‍ഡ് ചാലുങ്കല്‍ ചക്രപാണിയുടെ (79) മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ചക്രപാണി കഴിഞ്ഞ ശനിയാഴ്ച്ചയാണ് മരിച്ചത്. ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സിവി വിജയന്‍ (61) ഇന്ന് രാവിലെയാണ് മരിച്ചത്. ഇദ്ദേഹം അര്‍ബുദ ബാധിതനായിരുന്നു . കൊവിഡ് സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Story Highlights covid 19, coronavirus, kerala, covid death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top