സമ്പർക്കത്തിലൂടെ രോഗം; സുൽത്താൻ ബത്തേരിയിൽ ഇന്ന് ആന്റീജൻ ടെസ്റ്റുകൾ നടത്തും

കൂടുതൽപേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സുൽത്താൻ ബത്തേരിയിൽ ഇന്ന് ആന്റീജൻ ടെസ്റ്റുകൾ നടത്തും. മൂന്ന് ദിവസത്തിനിടെ 18 പേർക്ക് ബത്തേരിയിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ടെസ്റ്റ് നടത്തുന്നത്.

മലബാർ ട്രേഡിംഗ് കമ്പനിയിലെ 15 പേർക്കാണ് ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചത്. വാളാട് ഒരു കുടുംബത്തിലെ നാല് പേർക്ക് രോഗം ബാധിച്ചതിലും ആശങ്ക. മരണവീട്ടിൽ എത്തിയവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

Story Highlights Disease by contact; Antigen tests will be conducted at Sultan Bathery today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top