ഒരേ സമയം കൂട്ടിയിടിച്ചത് നാല് ബൈക്കുകൾ; വൈറലായി വീഡിയോ

ഒരേ സമയം നാല് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. കർണാടകയിലാണ് സംഭവം. അപകടത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

മുന്നിൽ പോയ ബൈക്കുകാരൻ വലത്തോട്ട് തിരിക്കാൻ ശ്രമിച്ചിട്ട് പെട്ടെന്ന് ഇടത്തേക്ക് വെട്ടിച്ചതാണ് അപകട കാരണം. പുറകെ വന്ന മൂന്നു ബൈക്കുകളും ബ്രേക്ക് പിടിച്ചെങ്കിലും കൂട്ടിയിടിച്ച് റോഡിൽ വീണു.

Read Also :കൊന്നു തള്ളിയത് മുന്നൂറോളം തിമിംഗലങ്ങളെ; ഫറോ ദ്വീപിൽ കടൽ വീണ്ടും ചുവന്നു

നാല് ബൈക്കുകളിലായി ഒൻപത് പേരാണ് യാത്ര ചെയ്തത്. ഒരു ബൈക്കിൽ മൂന്ന് പേർ ഉണ്ടായിരുന്നു. ആരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. അപകടത്തിൽ ആർക്കും കാര്യമായ പരുക്കില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top