ലോക്ക്ഡൗണ്‍ ലംഘനം; ഇന്ന് 1173 പേര്‍ക്കെതിരെ കേസെടുത്തു, മാസ്‌ക്ക് ധരിക്കാത്ത 4975 കേസുകള്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1173 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1157 പേരാണ്. 385 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക്ക് ധരിക്കാത്ത 4975 കേസുകളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റീന്‍ ലംഘിച്ചതിന് അഞ്ചു കേസുകളും രജിസ്റ്റര്‍ ചെയ്തു.
ജില്ല തിരിച്ചുള്ള കണക്ക് (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 134, 68, 37
തിരുവനന്തപുരം റൂറല്‍ – 230, 207, 32
കൊല്ലം സിറ്റി – 43, 42, 20
കൊല്ലം റൂറല്‍ – 178, 178,137
പത്തനംതിട്ട – 18, 20, 0
ആലപ്പുഴ- 45, 54, 4
കോട്ടയം – 19, 32, 1
ഇടുക്കി – 26, 23, 0
എറണാകുളം സിറ്റി – 45, 47, 4
എറണാകുളം റൂറല്‍ – 80, 25, 21
തൃശൂര്‍ സിറ്റി – 53, 121, 18
തൃശൂര്‍ റൂറല്‍ – 106, 111, 47
പാലക്കാട് – 31, 73, 5
മലപ്പുറം – 6, 6, 1
കോഴിക്കോട് സിറ്റി – 63, 63, 45
കോഴിക്കോട് റൂറല്‍ – 39, 51, 8
വയനാട് – 32, 0, 5
കണ്ണൂര്‍ – 13, 21, 0
കാസര്‍ഗോഡ് – 12, 15, 0
Story Highlights – Lockdown violation; 1173 cases were registered
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here