കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

containment zone

കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണാക്കി. കോഴിക്കോട് കോര്‍പറേഷനിലെയും, മുന്‍സിപ്പാലിറ്റിയിലെയും, വിവിധ ഗ്രാമപഞ്ചായത്തുകളിലെയും വ്യക്തികള്‍ക്ക് കൊറോണ രോഗം സ്ഥീരികരിക്കുകയും, രോഗം സ്ഥീരീകരിച്ച വ്യക്തികളുമായി സമൂഹത്തിലെ വിവിധ ആളുകള്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നതായും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ താഴെപറയുന്ന വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിട്ടു.

  • മരുതോങ്കര ഗ്രാമപഞ്ചായത്ത് (മുഴുവന്‍ വാര്‍ഡുകളും)
  • പയ്യോളി മുന്‍സിപാലിറ്റി (വാര്‍ഡ് 2, 30, 32, 33, 34, , 35, 36)
  • ചാത്തമംഗലം ഗ്രാമപഞ്ചായത്ത് (വാര്‍ഡ് 6 പരതപ്പൊയില്‍, വാര്‍ഡ് 7 ഏരിമല

പയ്യോളി മുന്‍സിപ്പാലിറ്റി പരിധിയിലെ വാര്‍ഡ് 21 ല്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റില്‍ കൊവിഡ് സ്ഥിരീകരിച്ച വ്യക്തി സന്ദര്‍ശിച്ചതിനാല്‍ ഔട്ട്‌ലെറ്റ് അടച്ചിടും. ദുരന്തനിവാരണ പ്രവര്‍ത്തനം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫിസുകള്‍, പൊലീസ് ,ഹോംഗാര്‍ഡ് /ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, റവന്യൂ ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി /കെഎസ്ഇബി /വാട്ടര്‍ അതോറിറ്റി / തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എടിഎം സൗകര്യമില്ലാത്ത സഹകരണബാങ്കുകള്‍ എന്നിവ ഒഴികെയുള്ള ഓഫീസുകള്‍ അടച്ചിടേണ്ടതും ജിവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടതുമാണെന്ന് കളക്ടര്‍ അറിയിച്ചു.

Story Highlights New Containment Zones in Kozhikode District

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top