Advertisement

കേരള സർക്കാർ മുദ്രയുമായി വ്യാജ പോസ്റ്ററുകൾ പ്രചരിക്കുന്നു [24 Fact check]

July 28, 2020
Google News 3 minutes Read

-/ബിനീഷ വിനോദ്‌

കൊവിഡുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങൾ സോഷ്യൽ മീഡിയ വഴി ഇതിനോടകം തന്നെ വന്നുകഴിഞ്ഞു. കേരള സർക്കാരിന്റ് മുദ്ര പതിപ്പിച്ച ചില വ്യാജ പോസ്റ്ററുകൾ പ്രചരിക്കുന്നതാണ് ഇതിൽ ഏറ്റവും പുതിയത്. ഈ വാർത്തയിൽ എന്തെങ്കിലും സത്യമുണ്ടോ പരിശോധിക്കാം…

കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്നാണ് സംസ്ഥാന സർക്കാർ ബോധവത്കരണ പോസ്റ്ററുകൾ ഇറക്കാൻ തീരുമാനിക്കുന്നത്. ‘ബ്രക്ക് ദ ചെയിൻ’കരുതലാണ് കരുത്ത്, എസ്എംഎസ് എന്നിങ്ങനെ ജനങ്ങളെ ബോധവത്കരിക്കുന്ന പോസ്റ്ററുകൾ നിരവധിയുണ്ട്. അതുപോലെ തന്നെ ജില്ലാ കളക്ടർമാരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലും ജില്ലയിലെ കൊവിഡ് വിവരങ്ങളും, രോഗികളുടെ റൂട്ട്മാപ്പും പോസ്റ്റർ രൂപത്തിൽ കാണാം. ഇത്തരത്തിലുള്ള ഒരു പോസ്റ്ററിന്റ് ടെംപ്ലേറ്റ് ഉപയോഗിച്ചാണ് ഇപ്പോൾ വ്യാജ പോസ്റ്റർ ഉണ്ടാക്കിയിരിക്കുന്നത്.

‘വന്നവർക്ക് വീണ്ടും വരാം.. വീണ്ടും വന്നാൽ സ്ഥിതി ഗുരുതരം’എന്നാണ് പ്രചരിക്കുന്ന സർക്കാർ മുദ്രയോടെയുള്ള പോസ്റ്ററിലെ വാചകം. എന്നാൽ, ഇത്തരത്തിലൊരു പോസ്റ്റർ കേരള സർക്കാർ വകുപ്പുകൾ ഒന്നുംതന്നെ ഇറക്കിയിട്ടില്ല. ഇതിനോടോപ്പം ചേർത്ത വയ്ക്കാവുന്ന മറ്റൊരു പ്രചാരണം ഉണ്ട്.

മലപ്പുറം ജില്ലാ കളക്ടർ ജില്ലയിൽ മുഴുവൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു എന്ന തരത്തിൽ ഒരു വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ട്. കൊവിഡ് കേസുകൾ കൂടി വരുന്ന ജില്ലകളിൽ ഒന്നാണ് മലപ്പുറം. അതുകൊണ്ട് തന്നെ ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന രീതിയിലുള്ള ഇത്തരം പ്രചാരണങ്ങൾ നടത്തിയവർക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തിട്ടുമുണ്ട്. അപകടകരമായ ഇത്തരം വ്യാജവാർത്തകൾ തടയുന്നതിന് പ്രത്യേകം ശ്രദ്ധ പുലർത്തേണ്ട സാഹചര്യമാണ് ഇതെന്നും ജില്ലാ കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.

നമ്മൾ ഓരോരുത്തരും വ്യാജ വാർത്തകളിൽ നിന്ന് വിട്ട് നിൽക്കണം കാരണം പ്രതിരോധ പ്രവർത്തനങ്ങളെ അത് കൂടുതൽ ശക്തിപ്പെടുത്തും. കൊവിഡ് മഹാമാരിയെ നേരിടാനുള്ള വാക്‌സിൻ പരീക്ഷണങ്ങൾ വിജയകരമായി മുന്നേറുകയാണ്. പ്രതീക്ഷ കൈവിടാതെ നമുക്ക് ഈ മഹാമാരിയെ ഒറ്റക്കെട്ടായി നേരിടാം. ജീവന്റെ വിലയുള്ള ജാഗ്രതയോടെ.

Story Highlights Fake posters with Kerala government stamp being spread [24 Fact check]

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here