Advertisement

ജീവന്റെ വിലയുള്ള പാവയിലാണ് അവളുടെ അമ്മയുടെ ശബ്ദമുള്ളത്; ദയവായി തിരികെ കൊടുക്കൂ…

July 28, 2020
Google News 2 minutes Read

അത്രമേൽ ഇഷ്ടപ്പെടന്ന ഒരു വസ്തു മോഷണം പോയാൽ അത് ഉണ്ടാക്കുന്ന മനസിക പ്രശ്‌നം കുറച്ചൊന്നുമല്ല. ഇനി അതിന് ജീവന്റെ മൂല്യം കൂടി ഉണ്ടാവുമ്പോൾ ഉണ്ടാകുമ്പോൾ പറയുകയും വേണ്ടല്ലോ… അങ്ങനെ ഒരു സംഭവമാണ് കാനഡയിലെ വെസ്റ്റ് എൻഡിൽ നിന്ന് പുറത്തുവരുന്നത്. മാര സൊറിയാനോ എന്ന ഇരുപത്തിയെട്ടുകാരിയുടെ ഒരു കരടിപ്പാവ നഷ്ടപ്പെട്ടിരിക്കുന്നു.
നഷ്ടപ്പെട്ടെന്നു മാത്രമല്ല, പാവയ്ക്കായുള്ള തെരച്ചിൽ ഊർജിതമായി സോഷ്യൽ മീഡിയയിലൂടെ നടക്കുന്നുമുണ്ട്.

മാത്രമല്ല, പാവ തിരികെ കൊടുക്കുന്നവർക്ക് ഹോളിവുഡ് നടനായ റയാൻ റെയ്നോൾഡ്സ് പാരിതോഷികവും പ്രഖ്യാപിച്ചു. കേവലം ഒരു പാവയ്ക്ക് എന്തിനാണിത്ര അന്വേഷണം എന്നല്ലേ…

വർഷങ്ങൾക്ക് മുമ്പ് കാനഡയിലേക്ക് കുടിയേറിയ ഫിലിപ്പീൻ കുടുംബത്തിലെ അംഗമാണ് സൊറിയാനോയുടേത്. സൊറിയാനോ പഠിച്ചതും വളർന്നതുമെല്ലാം അമ്മയുടെ തണലിലാണ്. എന്നാൽ, അമ്മ, കഴിഞ്ഞ വർഷം ജൂണിൽ ക്യാൻസർ ബാധിച്ച് മരിച്ചു.

മരിക്കും മുമ്പ് റെക്കോർഡ് ചെയ്ത അമ്മയുടെ ശബ്ദം ആ കരടിപ്പാവയ്ക്കകത്ത് സൂക്ഷിച്ചിരിക്കുകയാണ് സൊറിയാനോ. പണ്ടുതൊട്ടേ വീട്ടിലുണ്ടായിരുന്ന പാവയാണത്. ആ ശബ്ദം കേൾക്കുമ്പോൾ നഷ്ടപ്പെട്ട അമ്മയെ കാണാനാകുമെന്നാണ് സൊറിയാനോ പറയുന്നത്.

‘എന്നെ ഒരുപാട് സ്നേഹിക്കുന്നുവെന്നും ഞാൻ മകളായതിൽ അമ്മയ്ക്ക് അഭിമാനമുണ്ടെന്നും അമ്മ എന്നെന്നും എന്റെ കൂടെ ഉണ്ടായിരിക്കുമെന്നുമാണ് ആ റെക്കോർഡിൽ സൂക്ഷിച്ചിരിക്കുന്ന ശബ്ദത്തിലുള്ളത്’. സത്യത്തിൽ ഞാനെന്റെ അമ്മയെ മുൻപ് ഒരിക്കലും ഇത്രയും മനോഹരമായി കേട്ടിട്ടില്ല. അത്രയും സ്പെഷ്യലാണ് എനിക്ക് ആ വോയിസ് ക്ലിപ്പ് എന്ന് സൊറിയാനോ പറയുന്നു. ഫിലിപ്പീൻ ഭാഷയിൽ ഐ ലവ് യൂ എന്ന് പാവ പറയും. അത് കേൾക്കുമ്പോഴും കാണുമ്പോഴുമൊക്കെ എനിക്ക് വീടിന്റെ ഓർമ്മ വരും’- സൊറിയാനോ പറയുന്നു.

കുടുംബവുമായി എനിക്ക് ഇന്ന് നിലനിൽക്കുന്ന ഏക ബന്ധം ആ പാവയാണ്. മോഷണം പോയ ബാഗിൽ പോഡടക്കം വില പിടിപ്പുള്ള പലതും ഉണ്ടായിരുന്നു. എന്നാൽ തനിക്ക അതൊന്നും വേണ്ട. പാവയെ മാത്രം തിരികെ കിട്ടിയാൽ മതി, അതില്ലാതെ എങ്ങനെ ജീവിക്കുമെന്ന് അറിയില്ലെന്നും സൊറിയാനോ വിതുമ്പുന്നു…

തന്റെ പങ്കാളിക്കൊപ്പം പുതിയ വീട്ടിൽ താമസിക്കാൻ ഒരുങ്ങുന്ന സൊറിയാനോ പാവയ്ക്കായുള്ള കാത്തിരിപ്പിലാണ്.

Story Highlights Her mother’s voice is on the precious doll of life; Please give back

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here