ലാഹോറിൽ ഗുരുദ്വാര മുസ്ലിം പള്ളിയാക്കുന്നു; പാകിസ്താനോട് പ്രതിഷേധം അറിയിച്ച് ഇന്ത്യ

India Protests Pak Move To Convert Gurdwara Into Mosque

ലാഹോറിലെ പ്രശ്‌സതമായ ഗുരുദ്വാര മുസ്ലിം പള്ളിയാക്കി മാറ്റുന്നതിനെതിരെ പാകിസ്താൻ ഹൈ കമ്മീഷ്ണിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ.

ഭായ് തരു സിംഗ് ജി സമാധിയായ സ്ഥലമാണ് ലാങോറിലെ നൗലഖ ബസാറിൽ സ്ഥിതി ചെയ്യുന്ന ഗുരുദ്വാര ഷാഹിദി ആസ്ഥാൻ. എന്നാൽ ഇത് മസ്ജിദ് ഷാഹിദ് ഗഞ്ജ് ആണെന്ന വാദം ഉന്നയിച്ച് മുസ്ലിം പള്ളിയാക്കി മാറ്റാൻ ഒരുങ്ങുകയാണ് പാകിസ്താൻ.

സിഖുകാരുടെ പുണ്യഭൂമിയായി കാണുന്നയിടമാണ് ഗുരുദ്വാര ഷാഹിദി ആസ്ഥാൻ. ഭായ് താരു ജി 1745 ൽ ഈ സ്ഥലത്ത് ജീവത്യാഗം നടത്തിയെന്നാണ് പറയപ്പെടുന്നത്. ഈ പ്രാർത്ഥനാ കേന്ദ്രമാണ് പാകിസ്താൻ നിലവിൽ മുസ്ലിം പള്ളിയാക്കി മാറ്റുന്നത്.

Story Highlights India Protests Pak Move To Convert Gurdwara Into Mosque

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top