കോട്ടയത്ത് രോഗബാധ വർധിക്കുന്നു; ഇന്ന് 118 പേർക്ക് കൊവിഡ്

kottayam covid update

കോട്ടയം ജില്ലയില്‍ പുതിയതായി 118 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 113 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന രണ്ടു പേരും ഉള്‍പ്പെടുന്നു. 18 പേര്‍ രോഗമുക്തരായി. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള ഓരോ രോഗികള്‍ വീതം കൊവിഡ് മുക്തരായി ആശുപത്രി വിട്ടു.

നിലവില്‍ കോട്ടയം ജില്ലക്കാരായ 557 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയില്‍ 1045 പേര്‍ക്ക് രോഗം ബാധിച്ചു. 487 പേര്‍ രോഗമുക്തരായി.

ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ നടത്തിയ ആൻ്റിജൻ പരിശോധന നടത്തിയ 67 പേരിൽ 45 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ ഭൂരിഭാഗം പേർക്കും ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിൽ ഇപ്പോൾ കണ്ടയ്ന്മെൻ്റ് സോണുകളായ 4, 27 വാർഡുകൾ ഒഴികെയുള്ള കാണക്കാരി, മാഞ്ഞൂർ, അയർക്കുന്നം, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും ഉൾപ്പെടുത്തി പ്രത്യേക ക്ലസ്റ്റർ പ്രഖ്യാപിച്ചു.

Story Highlights kottayam covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top