സുകുമാര കുറുപ്പായി ദുൽഖർ; ‘കുറുപ്പിന്റെ’ സ്നീക്ക് പീക്ക് വീഡിയോ

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം കുറുപ്പിന്റെ സ്‌നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. കേരളത്തെ ആകെ വിറകൊള്ളിച്ച ചാക്കോ വധക്കേസ് പ്രതിയായ സുകുമാരക്കുറുപ്പിന്റെ ജീവിത കഥ പറയുന്ന ചിത്രം ശ്രീനാഥ് രാജേന്ദ്രൻ ആണ് സംവിധാനം ചെയ്യുന്നത്.

വേഫെയറർ ഫിലിംസിന്റെയും എം സ്റ്റാർ ഫിലിംസിന്റെയും ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമിക്കുന്നത്. ദുൽഖറിന് പുറമെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിമിഷ് രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് സുഷിൻ ശ്യാം ആണ്. ദേശീയ പുരസ്‌കാര ജേതാവ് വിനേഷ് ബംഗ്ലാനാണ് കലാസംവിധാനം.

Story Highlights – Kurup’s Sneak Peek video starring Dulquer Salman has been released

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top