Advertisement

പട്ടാമ്പിയിൽ ആന്റിജൻ പരിശോധന; നേരത്തെ നെഗറ്റീവ് ആയ പലരുടേയും ഫലം പോസിറ്റീവ്

July 28, 2020
Google News 2 minutes Read
pattambi once negative people tests positive

പട്ടാമ്പി മത്സ്യ മാർക്കറ്റിൽ രണ്ടാം ഘട്ട ആന്റിജൻ പരിശോധന തുടങ്ങി. 269 പേരെ പരിശോധിച്ചപ്പോൾ 20 പേരുടെ ഫലം പോസിറ്റീവായി.

പട്ടാമ്പിയിൽ കൊവിഡ് ഭീതി ഒഴിയുന്നില്ല. നേരത്തെ നെഗറ്റീവ് ആയ പലരുടേയും ഫലം ഇപ്പോൾ പോസിറ്റീവായി. ആദ്യ ഘട്ടത്തിൽ 168 പേരാണ് പട്ടാമ്പി ക്ലസ്റ്ററിൽ പോസിറ്റീവായത്. ശനിയാഴ്ച നടത്തിയ പരിശോധനയിൽ 15 പേർക്കാണ് പോസിറ്റീവായത്. ഞായറാഴ്ച മണ്ണെങ്ങോട് സ്‌കൂളിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ 175 പേരിൽ എട്ട് പോരുടെ ഫലം പോസിറ്റീവായിരുന്നു.

നേരത്തെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ, രോഗ ലക്ഷണങ്ങളുള്ളവർ, വളണ്ടിയേഴ്‌സ്, ജനപ്രതിനിധികൾ എന്നിവർക്ക് ക്യാമ്പിൽ പങ്കെടുക്കാം.

Read Also : പാലക്കാട് പട്ടാമ്പി മത്സ്യമാർക്കറ്റിലെ 67 പേർ ഉൾപ്പെടെ 81 പേർക്ക് കൊവിഡ്

അതോടൊപ്പം നേരത്തെ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയവരിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവരും ക്യാമ്പിൽ പങ്കെടുക്കണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദേശം.

Story Highlights pattambi once negative people tests positive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here