മലയാളി പെൺകുട്ടിയുടെ സാഹിത്യ സൃഷ്ടിക്ക് അമേരിക്കയിൽ നിന്ന് പ്രസാധകർ

മലയാളി പെൺകുട്ടിയുടെ സാഹിത്യ സൃഷ്ടിക്ക് പ്രസാധകർ അമേരിക്കയിൽ നിന്ന്. മലപ്പുറം വണ്ടൂർ സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനി ലിയാ ഷാനവാസ് കൊവിഡ് കാലത്ത് വിരസത മാറ്റാൻ എഴുതിയ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാനാണ് അമേരിക്കൻ പ്രസാധകരായ ‘ദ സൺ മാഗസിൻ’ എത്തിയത്.
ഒമ്പതാം ക്ലാസിൽ എത്തിയ ശേഷമാണ് ലിയ കാര്യമായി എഴുതി തുടങ്ങിയത്. ലോക്ക് ഡൗണിന്റെ വിരസത മാറ്റാനാണ് എഴുത്തിൽ കൂടുതൽ സമയം ചിലവഴിച്ചത്. പക്ഷെ മലപ്പുറത്തെ ചെറുകാവന്ന ഗ്രാമത്തിൽ നിന്നും എഴുതിയ അക്ഷരങ്ങൾ തേടി പ്രസാധകർ എത്തിയത് വൻകരകൾ താണ്ടി അമേരിക്കയിൽ നിന്ന്. സങ്കൽപങ്ങൾ യഥാർത്ഥ്യമായി മാറുന്ന പെൺകുട്ടിയുടെ ജീവിത കഥയാണ് ലിയ എഴുതി തുടങ്ങിയത്. ഒക്കയേർഡ് എന്ന പേരിലുള്ള ഈ നോവൽ ഏതാനും അധ്യായങ്ങൾ വാട്പാഡ് എന്ന ആപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് കണ്ടാണ് ബുക്ക് ലീഫ് പബ്ലിഷിഗിലെ ജോൺ എസ്ലേ ലിയയെ വിളിക്കുന്നതും അഭിനന്ദിക്കുന്നതും. തുടർന്ന് അദ്ദേഹം വഴി ‘ദ സൺ മാഗസിൻ’ ലിയയുടെ എഴുത്ത് തേടി എത്തുകയായിരുന്നു. ലിയയുടെ നോവൽ പുസ്തകമാക്കുന്നതിന് പിന്തുണ നൽകിയ കമ്പനി വിവിധ വിഷയങ്ങളിൽ ലിയയുടെ എഴുത്തുകൾ ഇതിനോടകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
ലേഖനങ്ങൾ അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധീകരിക്കുകയും പ്രതിഫലമായി ലിയക്ക് സൺ ഗ്രൂപ്പ് ഒരുലക്ഷം രൂപ നൽകുകയും ചെയ്തു. ലോക്ക് ഡൗൺ കാലത്തെ അഭിമാനമാക്കി മാറ്റിയ ലിയാ മഞ്ചേരി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.
Story Highlights – Publishers from America for the literary work of a Malayalee girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here