Advertisement

ജനപ്രതിനിധികൾ 55 വയസ് കഴിഞ്ഞാൽ മാറി നിൽക്കണമെന്ന് സജി ചെറിയാൻ; വ്യക്തിപരമായ അഭിപ്രായമെന്ന് സിപിഐഎം

July 28, 2020
Google News 2 minutes Read
saji cheriyan

ജനപ്രതിനിധികൾക്ക് പ്രായപരിധി വേണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും ചെങ്ങന്നൂർ എംഎൽഎയുമായ സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റിന് സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ മറുപടി. എംഎൽഎയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടിക്ക് അങ്ങനെ ഒരു തീരുമാനം ഇല്ലെന്നും സിപിഐഎം ജില്ലാ നേതൃത്വം പ്രതികരിച്ചു. 55 വയസ് കഴിഞ്ഞവർ ജനപ്രതിനിധികളാകുന്നതിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്നാണ് സജി ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചത്.

Read Also : അടുത്ത മാസം 16 ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധ വാരം ആചരിക്കാൻ സിപിഐഎം കേന്ദ്ര കമ്മിറ്റി തീരുമാനം

രാഷ്ട്രീയ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും നിശ്ചിത പ്രായം ഉറപ്പാക്കണം എന്നതായിരുന്നു ചെങ്ങന്നൂർ എംഎൽഎയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ സജി ചെറിയാൻ ഫേസ്ബുക്കിൽ എഴുതിയത്. രാഷ്ട്രീയ പ്രവർത്തകർക്ക് പൊതുപ്രവർത്തനം എത്ര കാലം വരെയും തുടരാം പക്ഷെ 55 വയസ് കഴിഞ്ഞാൽ മാറി നിൽക്കണമെന്ന് പോസ്റ്റിൽ പറയുന്നു. ഇക്കാര്യത്തിൽ ഒരു പൊതു തീരുമാനം വരുത്താൻ തന്റെ പാർട്ടി തന്നെ ആദ്യം ആലോചിക്കുമെന്ന് പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചിരുന്നു.

തനിക്കും 55 വയസ് തികഞ്ഞെന്ന് സജി ചെറിയാൻ പോസ്റ്റിൽ ഓർമപ്പെടുത്തി. പുതുകലമുറക്ക് അവസരം ഒരുക്കണമെന്നും അവർ കടന്നു വരട്ടെയെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്നാൽ എംഎൽഎയുടെ പോസ്റ്റ് വ്യക്തിപരമാണെന്നും പാർട്ടി നിലപാടല്ലെന്നും സിപിഐഎം ജില്ലാ നേതൃത്വം വ്യക്തമാക്കി. ജില്ലയിലെ സീനിയർ നേതാക്കളെ ഉദ്ദേശിച്ചാണ് സജി ചെറിയന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം.

Story Highlights cpim, saji cheriyan, retirement age in politics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here