ശൂന്യാകാശത്തെ സൂര്യോദയം; ബഹിരാകാശ യാത്രികൻ പങ്കുവച്ച ചിത്രങ്ങൾ വൈറൽ

Sunrise From Space images

ശൂന്യാകാശത്തെ സൂര്യോദയത്തിൻ്റെ ചിത്രങ്ങൾ പങ്കുവച്ച് നാസ ബഹിരാകാശ യാത്രികൻ ബോബ് ബെൻകെൻ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ബോബ് ചിത്രങ്ങൾ പങ്കുവച്ചത്. ഇപ്പോൾ ഇൻ്റർനാഷണൽ സ്പേസ് സ്റ്റേഷനിലാണ് ബോബ് ഉള്ളത്. അവിടെ ഇരുന്നു കൊണ്ടാണ് അദ്ദേഹം മനോഹരമായ ഈ ചിത്രങ്ങൾ പകർത്തിയത്.

4 ചിത്രങ്ങളാണ് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള സ്പേസ് സ്റ്റേഷനിലിരുന്ന് ബോബ് പകർത്തിയത്. മുൻപ്, ശൂന്യാകാശത്തു നിന്നുള്ള മിന്നലിൻ്റെ ദൃശ്യങ്ങളും ബോബ് പകർത്തിയിരുന്നു. ഇടക്കിടെ അദ്ദേഹം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഇത്തരം ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.

65,000ലധികം ആളുകളാണ് ഈ ട്വീറ്റ് ലൈക്ക് ചെയ്തത്. പതിനായിരത്തോളം ആളുകൾ ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്തു.

Story Highlights Sunrise From Space Viral Images

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top