ലഹരി ലഭിക്കാത്തതിനെ തുടർന്ന് കത്തി വിഴുങ്ങി യുവാവ്; മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ്‌ക്കൊടുവിൽ നീക്കം ചെയ്തു

ഹരിയാനയിൽ ലഹരി ലഭിക്കാത്തതിനെ തുടർന്ന് കത്തി വിഴുങ്ങിയ യുവാവിന്റെ കരളിൽ തറച്ച കത്തി നീക്കം ചെയ്തു. എയിംസിൽ നടന്ന മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ്‌ക്കൊടുവിലാണ് 20 സെന്റിമീറ്റർ നീളമുള്ള കത്തി നീക്കം ചെയ്തത്.

ഒന്നര മാസം മുമ്പാണ് ഇരുപത്തെട്ടുകാരനായ യുവാവ് കത്തി വിഴുങ്ങിയത്. വിശപ്പിലായ്മയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിലാണ് കരളിൽ തറച്ച നിലയിൽ കത്തി കണ്ടെത്തിയത്. എന്നാൽ യുവാവിന്റെ വീട്ടുകാർ കത്തി വിഴുങ്ങിയ കാര്യം അറിഞ്ഞിരുന്നില്ല.

പൂർണമായും കരളിൽ തറച്ച കത്തി ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലെ വിദഗ്ധൻ ഡോ. എൻ ആർ ദാസിന്റെ നേതൃത്വത്തിലാണ് പുറത്തെടുത്തത്. എന്നാൽ, കത്തി വിഴുങ്ങിയ ഒരാൾ രക്ഷപ്പെടുന്ന ആദ്യത്തെ കേസാണിതെന്ന് ഡോക്ടർമാർ അറിയിച്ചു.

ഹരിയാനയിൽ നിന്നെത്തിയ യുവാവ് മയക്കുമരുന്നിന് അടിമയായിരുന്നു. കഞ്ചാവ് ലഭിക്കാത്തതിനെ തുടർന്നുണ്ടായ മാനസിക സംഘർത്തിൽ യുവാവ് കത്തി വിഴുങ്ങുകയായിരുന്നുവെന്ന് യുവിന്റെ വീട്ടുകാർ പറഞ്ഞു.

Story Highlights Young man swallows knife after not getting drunk; Removed after three hours of surgery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top