ആലപ്പുഴ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 35 പേര്‍ക്ക്; 32 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ആലപ്പുഴ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 35 പേര്‍ക്കാണ്. കൂടാതെ മൂന്ന് മരണങ്ങളും ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നും ഒരാള്‍ ഹൈദരാബാദില്‍ നിന്നും എത്തിയവരാണ്. 32 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല .

വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നും എത്തിയവര്‍

 • ബഹറിനില്‍ നിന്നും എത്തിയ 52 വയസുള്ള പാലമേല്‍ സ്വദേശി.
 • ഹൈദരാബാദില്‍ നിന്നും എത്തിയ 54 വയസുള്ള ദേവികുളങ്ങര സ്വദേശി.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍.

 • ചെട്ടിക്കാട് ക്ലസ്റ്ററില്‍ രോഗം സ്ഥിരീകരിച്ച രണ്ട് കാട്ടൂര്‍ സ്വദേശികള്‍.
 • 32 വയസുള്ള മണ്ണഞ്ചേരി സ്വദേശി.
 • 28 വയസുള്ള എഴുപുന്ന സ്വദേശി.
 • 22 വയസുള്ള പാണാവള്ളി സ്വദേശി.
 • തുറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി.
 • 44 വയസുള്ള അമ്പലപ്പുഴ സ്വദേശി.
 • 42 വയസുള്ള തുറവൂര്‍ സ്വദേശി
 • 40 വയസുള്ള പട്ടണക്കാട് സ്വദേശി.
 • ചെല്ലാനം ഹാര്‍ബറുമായി ബന്ധപ്പെട്ടു രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള നാല് കുത്തിയതോട് സ്വദേശികള്‍ .

Read Also : സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

 • 47 വയസുള്ള പട്ടണക്കാട് സ്വദേശി .
 • 48 വയസുള്ള പട്ടണക്കാട് സ്വദേശി .
 • 32 വയസുള്ള കുത്തിയതോട് സ്വദേശി .
 • 34 വയസുള്ള പുന്നപ്ര സ്വദേശിനി
 • പാണാവള്ളി സ്വദേശികളായ ആറുപേര്‍
 • പള്ളിപ്പുറം സ്വദേശികളായ ഒന്‍പതുപേര്‍
 • 52 വയസുള്ള പാലമേല്‍ സ്വദേശിയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല .

ഇന്ന് മൂന്ന് മരണമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മാരാരിക്കുളം സ്വദേശിയായ കണ്ണശേരില്‍ ത്രേസ്യമ്മ (62), ചെങ്ങന്നൂരില്‍ താമസിക്കുന്ന തിരുനല്‍വേലി സ്വദേശി ദീനോലി (51), ചേര്‍ത്തല പള്ളിക്കത്തോട് കച്ചേടത് പുഷ്‌കരി (80) എന്നിവരാണ് മരിച്ചത്. ജില്ലയില്‍ ഇന്ന് 35 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

Story Highlights Alappuzha district covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top