കണ്ടെയിന്മെന്റ് സോണിൽ നിന്ന് പുറത്തു കടക്കാൻ റെയിൽവേ പാളത്തിലൂടെ ബൈക്ക് യാത്ര; യുവാക്കൾക്കെതിരെ കേസ്

കണ്ടെയിന്മെൻ്റ് സോണിൽ നിന്ന് പുറത്തുകടക്കാൻ റെയിൽവേ പാളത്തിലൂടെ ബൈക്ക് യാത്ര നടത്തിയ യുവാക്കൾക്കെതിരെ കേസ്. കൊല്ലത്താണ് സംഭവം. പൊലീസിനെ വെട്ടിച്ച് കണ്ടെയിന്മെൻ്റ് സോണിൽ നിന്ന് പുറത്തുകടക്കാൻ സാഹസികയാത്ര നടത്തിയ ഈ യുവാക്കൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവാക്കളുടെ സാഹസിക യാത്രയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Read Also : സംസ്ഥാനത്ത് ഇന്ന് 706 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; 35 പേരുടെ രോഗ ഉറവിടം വ്യക്തമല്ല
റോഡുകൾ അടക്കുകയും പൊലീസ് ചെക്കിങ് വർധിപ്പിക്കുകയും ചെയ്തതോടെയാണ് യുവാക്കൾ വ്യത്യസ്തമായ വഴി തെരഞ്ഞെടുത്തത്. കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കും ഇടയിലുള്ള റെയില്‍പാളത്തിലൂടെയായിരുന്നു യുവാക്കളുടെ യാത്ര. ഈ സാഹസിക യാത്ര നാട്ടുകാരിൽ ചിലർ ശ്രദ്ധിച്ചു. വിവരം അവർ കായംകുളം ആർപിഎഫിനെ അറിയിച്ചു. തുടർന്ന് ആർപിഎഫിൻ്റെ നിർദ്ദേശ പ്രകാരം കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കും ഇടയില്‍ റെയില്‍വേ റെഡ് സിഗ്നല്‍ നല്‍കി. പൊലീസ് സാന്നിധ്യം മനസ്സിലാക്കിയ യുവാക്കൾ ബൈക്ക് പാളത്തിൽ തന്നെ ഉപേക്ഷിച്ച് തിരിച്ചോടി. ഈ ബൈക്ക് ആർപിഎഫ് കസ്റ്റഡിയിലെടുത്തു. ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read Also : സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി; മരിച്ചത് കോഴിക്കോട്, മലപ്പുറം സ്വദേശികള്‍
ചവറ സ്വദേശിയുടേതാണ് ഈ ബൈക്കെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, ബൈക്ക് ഓടിച്ചത് ഇയാളല്ല എന്നാണ് സൂചന.
കൊല്ലം ജില്ലയിൽ ഇന്ന് 84 പേർക്കാണ് കൊവിഡ് ബാധയുണ്ടായത്. ഇതിൽ 77 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. രോഗബാധിതരിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ചുപേർക്കും ജില്ലയിൽ ഇന്ന് രോഗം ബാധിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കും ഇന്ന് കൊല്ലത്തുനിന്നാണ്. 146 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
Story Highlights – bike ride in railway track
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here