കനത്ത മഴയില്‍ മതിലിടിഞ്ഞ് കണ്ണൂരിൽ വീട്ടുടമ മരിച്ചു

house owner died wall

കനത്ത മഴയില്‍ മതിലിടിഞ്ഞ് കണ്ണൂരിൽ വീട്ടുടമ മരിച്ചു. വലിയന്നൂര്‍ സ്വദേശി മടത്തില്‍ ഹംസയാണ് മരിച്ചത്. അറുപത്തിരണ്ടു വയസായിരുന്നു. വൈകീട്ട് ആറ് മണിയോടെയാണ് അപകടം. വീടിൻ്റെ പിറക് വശത്ത് 20 അടിയോളം ഉയരത്തില്‍ കെട്ടിപൊക്കിയ മതിലാണ് കനത്ത മഴയില്‍ ഇടിഞ്ഞ് വീണത്. പിറക് വശത്ത് വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടി ചാല്‍ കീറുന്നതിനിടയിലാണ് മതില്‍ ഇടിഞ്ഞ് വീണത്. അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേർന്ന് ഹംസയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Story Highlights house owner died when a wall collapsed in heavy rain in Kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top