മലപ്പുറത്ത് താറാവിന്റെ രൂപത്തിൽ പപ്പായ; ചിത്രങ്ങൾ

മലപ്പുറം വളാഞ്ചേരിയിൽ ഒരു വീട്ടിലുണ്ടായ പപ്പായ കൗതകമുണർത്തുന്നു. വൈകത്തൂരിലെ പച്ചീരി കരുവാടി ശ്യാമിന്റെ വീട്ടുവളപ്പിലെ പപ്പായകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
കരകൗശല വസ്തുക്കൾ വിൽക്കുന്ന കടയിൽ നിന്ന് വാങ്ങിയ ചായം പൂശിയ താറാവ് രൂപമാണ് ഇതെന്ന് ഒറ്റനോട്ടത്തിൽ തോന്നാം. എന്നാൽ തെറ്റി. ഇത് കറിക്കുപയോഗിക്കാവുന്ന നല്ല നാടൻ പച്ചപപ്പായകളാണ്.
വീട്ടാവശ്യത്തിനായി പറിച്ച പപ്പായകൾ കൗതുകം കൊണ്ട് തന്നെ ഇവർ മാറ്റിവെച്ചിരിക്കുകയാണ്.

പപ്പായകളുടെ ആകൃതി ശ്രദ്ധിച്ചപ്പോൾ താറാവിന്റെ രൂപം തെളിഞതോടെ സോഷ്യൽ മീഡിയയിലും ചിത്രം പങ്കുവെച്ചു. ഇതോടെ കൂട്ടുകാർക്കിടയിലും താറാവ് പപ്പായകൾ ഹിറ്റായി.

നാട്ടുകാരുൾപ്പെടെ നിരവധി പേരാണ് പപ്പായത്താറാവുകൾ കൈയ്യിൽ ഏന്തി ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാൻ ശ്യാമിന്റെ വീട്ടിലെത്തുന്നത്.
Story Highlights – malappuram duck shaped pappaya shocks internet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here