മുക്കം സിഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർ ക്വാറന്റീനിൽ

മുക്കം സിഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർ നിരീക്ഷണത്തിൽ. മുക്കത്ത് വയോധികയെ പീഡിപ്പിച്ച് സ്വർണ്ണം കവർന്ന കേസിലെ പ്രതി മോഷ്ടിച്ച സ്വർണം വിറ്റ കൊടുവള്ളിയിലിലെ ജ്വല്ലറി ജീവനകാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പൊലീസുകാർ നിരീക്ഷണത്തിലായത്.

Read Also :കൊച്ചിയിൽ കൊവിഡ് ചികിത്സയിലുള്ള അഞ്ച് പേരുടെ നില ഗുരുതരം

ജൂലൈ രണ്ടിനാണ് മുക്കത്ത് വയോധിക പീഡനത്തിനിരയായത്. ഓട്ടോറിക്ഷ യാത്രക്കിടെ വയോധികയെ ബോധരഹിതയാക്കി സ്വർണവും ബാഗും മൊബൈലും ഉൾപ്പെടെ കവർന്നിരുന്നു. കേസിലെ പ്രതി വയോധികയുടെ സ്വർണം വിറ്റത് കൊടുവള്ളിയിലെ ജ്വല്ലറിയിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർ ജ്വല്ലറിയിൽ എത്തിയിരുന്നു. ജ്വല്ലറി ജീവനക്കാരന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Story Highlights Coronavirus, Mukkam police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top