റഫാൽ വിമാനങ്ങൾ ഇന്ന് വ്യോമസേനയുടെ ഭാഗമാകും

rafale

അഞ്ച് റഫാൽ വിമാനങ്ങൾ ഇന്ന് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. അമ്പാലയിലെ വ്യോമ താവളത്തിൽ നടക്കുന്ന ചടങ്ങിലാകും റഫാൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുക. റഫാൽ വിമാനങ്ങൾ എത്തുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അമ്പാലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

7000 കിലോമീറ്റർ താണ്ടിയാണ് റഫാൽ എത്തുന്നത്. ഉച്ചയോടെ അഞ്ച് റഫാൽ വിമാനങ്ങളും ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. വിമാനം ഇന്ന് അംമ്പാലയിൽ നടക്കുന്ന ചടങ്ങിലൂടെ സ്വന്തമാകുമ്പോൾ ഇന്ത്യൻ വ്യോമസേന കൂടുതൽ കരുത്താർജ്ജിക്കുകയാണ്.

Read Also : റഫാൽ യുദ്ധവിമാനങ്ങളിൽ അഞ്ചെണ്ണം നാളെ ഇന്ത്യയിലെത്തും

കഴിഞ്ഞ ദിവസം അബുദാബിയിലെത്തിയ വിമാനങ്ങൾ അബുദാബിയിലെ ഫ്രഞ്ച് വ്യോമതാവളത്തിൽ നിന്ന് ഇന്ധനം നിറച്ചതിന് ശേഷം ആണ് ഹരിയാനയിലെ അമ്പാല വ്യോമത്താവളത്തിൽ ഇറക്കുക. ഇന്നലെ രാത്രിയോടെ അമ്പാലയിൽ എത്താൻ മുൻ നിശ്ചയിച്ച യാത്രാപദ്ധതി അവസാന നിമിഷം സുരക്ഷാ കാരണങ്ങളാൽ മാറ്റുകയായിരുന്നു.

അമേരിക്കയുടെ എഫ് 16, എഫ് 18, റഷ്യയുടെ മിഗ് 35, സ്വീഡന്റെ ഗ്രിപെൻ, യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ യൂറോഫൈറ്റർ എന്നിവയോട് കിടപിടിക്കുന്ന സാങ്കേതിക പക്വതയാണ് റഫാലിന്റെ മേന്മ. റഫാൽ എത്തുന്നതുമായി ബന്ധപ്പെട്ട സുരക്ഷാഭീഷണി കണക്കിലെടുത്ത് അമ്പാലയിലും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിലും ജില്ലാ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പുറപ്പെടുവിച്ചു.

അമ്പാല വ്യോമത്താവളത്തിന്റെ ചിത്രങ്ങളെടുക്കുന്നതും നിരോധിച്ചിട്ടുണ്ട്. വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായി ഇന്ന് ചേർക്കപ്പെടുമെങ്കിലും ഔദ്യോഗികമായി റഫാലിന്റെ സ്വീകരണ ചടങ്ങ് പിന്നീട് മാധ്യമങ്ങളെക്കൂടി അനുവദിച്ച് പിന്നീട് നടത്തും എന്ന് സേനാവക്താവ് അറിയിച്ചു.

Story Highlights rafale aircraft fighters, indian air force

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top